34.4 C
Qatar
Sunday, April 19, 2026

യുകെ അന്താരാഷ്ട്ര വ്യാപാര മന്ത്രിയുമായി വീഡിയോ കോൺഫറൻസ് നടത്തി ഖത്തർ വ്യവസായ മന്ത്രി

- Advertisement -

ദോഹ: യുകെയുടെ അന്താരാഷ്ട്ര വ്യാപാര മന്ത്രി റനിൽ ജയവർധനയുമായി വീഡിയോ കോൺഫറൻസിംഗിലൂടെ ചർച്ച നടത്തി ഖത്തർ വാണിജ്യ വ്യവസായ മന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി.

ഉഭയകക്ഷി ബന്ധത്തിന്റെ ഉന്നമനവും സംയുക്ത സഹകരണത്തിന്റെ വികസനവും കേന്ദ്രീകരിച്ചുള്ള ചർച്ചകൾ ഇരുകൂട്ടരും നടത്തി. വാണിജ്യ നയങ്ങൾ, ഇരു രാജ്യങ്ങളിലെയും സാമ്പത്തിക, വാണിജ്യ പ്രവർത്തനങ്ങളിൽ കോവിഡ്-19 വൈറസിന്റെ സ്വാധീനം, ഈ പ്രതിസന്ധിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന് ഇരു രാഷ്ട്രങ്ങളും സ്വീകരിക്കുന്ന ശ്രമങ്ങൾ എന്നിവയെക്കുറിച്ചും യോഗം ചർച്ച ചെയ്തു.

- Advertisement -

സാമ്പത്തിക, വാണിജ്യ, സാങ്കേതിക സഹകരണത്തിനുള്ള സംയുക്ത മന്ത്രാലയ സമിതിയുടെ അജണ്ടയിലെ വിഷയങ്ങളും ഇരുപക്ഷവും ചർച്ച ചെയ്‌തു.

യുണൈറ്റഡ് കിംഗ്ഡവും ഖത്തറും 2019 ൽ 3.05 ബില്യൺ ഡോളറിന് തുല്യമായ QR14.06bn വിലവരുന്ന സാധനങ്ങളാണ് ട്രേഡ് ചെയ്തത്. ഇതിലൂടെ ഖത്തറിന്റെ ഏഴാമത്തെ വലിയ വ്യാപാര പങ്കാളിയായി യുകെ മാറി. കൂടാതെ 1010 ബ്രിട്ടീഷ് കമ്പനികൾ നിലവിൽ ഖത്തറിലെ വാണിജ്യ വ്യവസായ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

- Advertisement -

English summary; Qatar Minister of Commerce and Industry Al Kuwari holds discussions with UK’s Minister for International Trade

Latest news
MORE IN LATEST NEWS

MOST POPULAR