എറണാകുളം: കോവിഡ് സമൂഹ വ്യാപനം ഭയാനകമാം വിധം തുടരുന്നതിനാൽ ആലുവയില്‍ ഇന്ന് രാത്രി മുതല്‍ കര്‍ഫ്യൂ പ്രഖ്യാപനം നടത്തി മന്ത്രി വി.എസ് സുനില്‍കുമാര്‍. ആലുവ നഗരസഭയിലും അടുത്ത ഏഴു പഞ്ചായത്തുകളിലുമാവും കർഫ്യൂ ബാധകമാവുക.
ചെങ്ങമനാട്, കീഴ്മാട്, കടുങ്ങല്ലൂര്‍, ആലങ്ങാട്, ചൂര്‍ണിക്കര, എടത്തല, കരുമാലൂര്‍ എന്നീ ഏഴ് പഞ്ചായത്തുകളിലാണ് കര്‍ഫ്യൂ ഏർപ്പെടുത്തുന്നത്. കോവിഡ് വ്യാപനമുള്ള ഈ പ്രദേശങ്ങള്‍ ഒന്നിച്ച് ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററായി പരിഗണിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കര്‍ഫ്യൂ.
ആലുവയിലെയും അതിനു ചുറ്റുമുള്ള പ്രാദേശിങ്ങളിലെയും സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നും ജില്ലാതല കോവിഡ് അവലോകനത്തിനു ശേഷം മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കര്‍ഫ്യൂ ഏർപ്പെടുത്തിയ മേഖലകളില്‍ രാവിലെ ഏഴു മുതല്‍ ഒന്‍പത് മണി വരെ മൊത്തവിതരണ കച്ചവടവും, രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ ചില്ലറ വില്‍പനയും അനുവദിക്കും. ഇതേസമയം മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ആലുവ നഗരസഭയും കീഴ്മാട് പഞ്ചായത്തും മുന്നെ തന്നെ പൂർണ കണ്ടെയ്ന്‍മെന്റ് സോണുകളായിരുന്നു. കൂടിയ വ്യാപനം ഇല്ലാതിരുന്ന മറ്റുള്ള പഞ്ചായത്തുകളില്‍ വാര്‍ഡ് തിരിച്ചായിരുന്നു കണ്ടെയ്ന്‍മെന്റ് സോണ്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇത് കാര്യമായ ഫലം നൽകാത്ത പശ്ചാത്തലത്തിലാണ് ഇവിടങ്ങളെ ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററാക്കി മാറ്റി കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.
English summary; Covid-19; Curfew to be imposed in certain places of Kerala due to high rate of community spread
