29.4 C
Qatar
Sunday, April 19, 2026

ഓസ്ട്രേലിയയെ തകർത്ത് ലോകകപ്പ് ക്വാർട്ടറിലെത്തുന്ന രണ്ടാമത്തെ ടീമായി അർജന്റീന, ക്വാർട്ടറിൽ നെതർലൻഡ്‌സിനെ നേരിടും

- Advertisement -

ദോഹ: അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന ഫിഫ ലോകകപ്പ് ഖത്തറിന്റെ റൗണ്ട് ഓഫ് 16 മത്സരത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ അർജന്റീന 2-1 ന്റെ ജയം സ്വന്തമാക്കി.

രണ്ട് തവണ ചാമ്പ്യൻമാരായ അവർ ഇപ്പോൾ 2010 ലെ ഫൈനലിസ്റ്റുകളായ നെതർലാൻഡ്‌സിനെ നേരിടും. അത് ഡിസംബർ 9 ന് ആവേശകരമായ ക്വാർട്ടർ ഫൈനലായിരിക്കും.

- Advertisement -

തന്റെ 1000-ാം മത്സരത്തിനിറങ്ങിയ ലയണൽ മെസ്സി തന്റെ 739-ാം ഗോൾ നേടി 25 മിനിറ്റിനുള്ളിൽ അർജന്റീനയെ മുന്നിലെത്തിച്ചു. അധികം വൈകാതെ തന്നെ ജൂലിയൻ അൽവാരസ് അർജന്റീനയുടെ രണ്ടാം ഗോളും നേടി.

ക്രെയ്ഗ് ഗുഡ്‌വിൻ ഓസ്ട്രേലിയക്കായി ഒരു ഗോൾ മടക്കിയത് ടീമിന് പ്രതീക്ഷ നൽകി. പിന്നീട് ഓസ്ട്രേലിയ ആക്രമിച്ചു കളിച്ചെങ്കിലും എമിലിയാനോ മാർട്ടിനെസ് അധിക സമയത്ത് നടത്തിയ വൻ സേവ് അർജന്റീനക്ക് തുണയാവുകയായിരുന്നു.

- Advertisement -

Content Highlights: Argentina hold on for nervy win, to meet Netherlands in quarters

Latest news
MORE IN LATEST NEWS

MOST POPULAR