അൽ ജനൂബ് സ്റ്റേഡിയത്തിൽ നടന്ന ഖത്തർ ലോകകപ്പ് പ്രീക്വാർട്ടർ മത്സരത്തിൽ ജപ്പാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് ക്രൊയേഷ്യ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. ആദ്യ 90 മിനുട്ടിൽ 1-1 സമനിലയിൽ അവസാനിച്ചതോടെ കളി അധികസമയത്തേക്ക് നീളുകയായിരുന്നു. ജപ്പാനുവേണ്ടി ഡൈസൺ മയീദയും ക്രൊയേഷ്യക്ക് വേണ്ടി ഇവാൻ പെരിസിച്ചുമാണ് ഗോളുകൾ നേടിയത്.
അധികസമയത്തും മത്സരം സമനിലയിൽ തുടർന്നതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. തുടക്കത്തിലേ 2 പെനാൽറ്റികൾ പാഴാക്കിയതോടെ വിജയം ജപ്പാന്റെ കയ്യിൽ നിന്നും വഴുതിപ്പോയിരുന്നു. ക്രൊയേഷ്യൻ ഗോൾകീപ്പർ ലിവാകോവിച്ച് ഷൂട്ടൗട്ടിൽ ഹാട്രിക് സേവ് നടത്തിയതോടെ ജപ്പാനെ ഒന്നിനെതിരെ 3 ഗോളുകൾക്ക് തകർത്ത് ക്രൊയേഷ്യ ക്വാർട്ടർ ഫൈനലിനു യോഗ്യത നേടുകയായിരുന്നു.
Content Highlights: Impressive Livakovic sends Croatia to quarter-final
