26.4 C
Qatar
Sunday, April 19, 2026

ഖത്തറിൽ 300 പള്ളികൾ തുറക്കുമെന്ന് മന്ത്രാലയം

- Advertisement -

ദോഹ: കോവിഡ് -19 നിയന്ത്രണങ്ങൾ ക്രമേണ എടുത്തുകളയുന്നതിന്റെ മൂന്നാം ഘട്ടത്തിൽ 300 പള്ളികൾ വീണ്ടും തുറക്കുന്നതായി ഖത്തർ അവ്കാഫ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം അറിയിച്ചു.

കോവിഡ്-19 ന്റെ വ്യാപനം തടയുന്നതിനായി നിലവിലുള്ള പ്രതിരോധ, മുൻകരുതൽ നടപടികൾ പിന്തുടർന്ന് പ്രാർത്ഥനയ്ക്കായി അധിക പള്ളികൾ അനുവദിക്കും.

- Advertisement -

വീണ്ടും തുറക്കുന്ന പള്ളികളുടെ പട്ടിക മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ചൊവ്വാഴ്ച (ജൂലൈ 28) ഫജർ പ്രാർത്ഥന മുതലാണ് പള്ളികൾ വീണ്ടും തുറക്കുക.

പള്ളികളിൽ കർശനമായ കോവിഡ് പ്രതിരോധ, മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. മുതിർന്ന പൗരന്മാർക്കും വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്കും വീടുകളിൽ പ്രാർത്ഥന തുടരാൻ അനുവാദമുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

- Advertisement -

English summary; 300 mosques will be opened in Qatar during the gradual lifting of covid restrictions

Latest news
MORE IN LATEST NEWS

MOST POPULAR