ദോഹ: വലിയ പെരുന്നാൾ ആഘോഷ വേളയിൽ രാജ്യമെമ്പാടുമുള്ള ബീച്ചുകൾ സന്ദർശകരെ സ്വീകരിക്കാൻ തയ്യാറാണെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം (എംഎംഇ) അറിയിച്ചു. കോർണിഷിലെ ആസ്ഥാനത്ത് എംഎംഇ സംഘടിപ്പിച്ച സംയുക്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
“സീലിൻ, അൽ വക്ര ഫാമിലി ബീച്ച്, ഖോർ അൽ ഉദയ്ദ്, ദുഖാൻ, അൽ മരോണ, അൽ ഗരിയ, അൽ മാഫിർ, ഫുവൈരിറ്റ് എന്നീ ബീച്ചുകളിൽ ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി (എച്ച്എംസി) സഹകരിച്ച് ബീച്ചുകളിൽ മെഡിക്കൽ സേവനം ലഭ്യമാക്കും”, എംഎംഇയിലെ പരിസ്ഥിതികാര്യ അണ്ടർസെക്രട്ടറി എംഗ് ഹസൻ ജുമാ അൽ മുഹന്നദി പത്രസമ്മേളനത്തിൽ പറഞ്ഞു.
അൽ വക്ര, സീലിൻ, സിമൈസിമ, അൽ ഖോർ എന്നിവിടങ്ങളിലെ ബീച്ചുകൾ കുടുംബങ്ങൾക്കാണ്. സന്ദർശകർക്ക് സൗകര്യമൊരുക്കുന്നതിനായി പ്രധാന കവാടങ്ങൾ ലെഖ്വിയയുമായി സഹകരിച്ച് അടയാളപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈദ് അൽ അദാ സമയത്ത് സന്ദർശകരുടെ സുരക്ഷയ്ക്കായി മന്ത്രാലയം മുനിസിപ്പൽ ഇൻസ്പെക്ടർമാരെ ബീച്ചുകളിൽ നിയോഗിക്കും. നീന്തൽക്കാരുടെ സുരക്ഷയ്ക്കായി സൈൻബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. അൽ മുഹന്നദി കൂട്ടിച്ചേർത്തു.
ബീച്ചുകളിൽ കുതിരസവാരി നിരോധിച്ചിട്ടുണ്ടെന്നും നിർദേശിച്ചിട്ടുള്ള പിക്കപ്പ്, ഡ്രോപ്പ് പോയിന്റുകളിൽ മാത്രം വാട്ടർ സ്‌കൂട്ടറുകളും മോട്ടോർ ബോട്ടുകളും (താരാഡ്) കയറ്റുകയും ഇറക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ബീച്ചുകളിൽ ലൈഫ് ഗാർഡുകളുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
“സന്ദർശകർക്ക് മണലിൽ നേരിട്ട് അടുപ്പു കൂട്ടുന്നത് ഒഴിവാക്കണം. ബീച്ചിൽ നിന്നും പോവുന്നതിനു മുമ്പ് പ്രദേശം വൃത്തിയാക്കണം. ഇങ്ങനെയുൾല നിയമങ്ങൾ അനുസരിച്ച് സന്ദർശകർക്ക് ബാർബിക്യൂ ചെയ്യാൻ അനുവാദമുണ്ട്, അല്ലാത്തപക്ഷം പരിസ്ഥിതി ലംഘനങ്ങൾക്കുൾല കദുത്ത ശിക്ഷകൾ ലഭിക്കും,” അൽ മുഹന്നദി വ്യക്തമാക്കി.
ബീച്ചുകളിലെ ക്യാമ്പിംഗ് നാളെ ആരംഭിക്കുമെന്നും അവധിക്കാലം അവസാനിക്കുന്ന ശനിയാഴ്ച വരെ ഇത് തുടരുമെന്നും എംഎംഇയിലെ നാച്ചുറൽ റിസർവ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ സാലിഹ് ഹസൻ അൽ കുവാരി പറഞ്ഞു.
വാരാന്ത്യത്തിൽ താൽക്കാലിക ക്യാമ്പിംഗ് അനുവദനീയമാണെന്നും അത് കൃത്യസമയത്ത് നീക്കംചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ഈദ് അൽ അദാ അവധിക്കാലം കഴിഞ്ഞാൽ ക്യാമ്പിംഗ് നീക്കം ചെയ്യണമെന്നും നിയമലംഘനം നടത്താതിരിക്കണമെന്നും അൽ കുവാരി ക്യാമ്പർമാരോട് അഭ്യർത്ഥിച്ചു.
ഈദ് അൽ അദാ സമയത്ത് ബീച്ചുകളിൽ സുരക്ഷയും ഗതാഗതവും സുഗമമാക്കുന്നതിന് പോലീസ് പട്രോളിംഗ് ഏർപ്പെടുത്തുമെന്ന് ലെഖ്വിയയിൽ നിന്നുള്ള ക്യാപ്റ്റൻ അലി ഹസൻ അൽ മാലികി പറഞ്ഞു.
English summary; Eid Al Adha: Qatar establishes heavy security, including police patrolling at the beaches
