27.7 C
Qatar
Thursday, April 16, 2026

വന്ദേ ഭാരത് അഞ്ചാം ഘട്ടം:ഖത്തറിൽ നിന്നും ഇന്ത്യയിലേക്ക് 14 വിമാനങ്ങൾ കൂടി സർവീസ് നടത്തും

- Advertisement -

ദോഹ: വന്ദേ ഭാരത് മിഷൻ ഖത്തറിൽ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് 14 വിമാനങ്ങൾ കൂടി സർവീസ് നടത്തും. വന്ദേ ഭാരത് മിഷന്റെ അഞ്ചാം ഘട്ടത്തിൽ, ഖത്തറിൽ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്കായി ഓഗസ്റ്റ് 1 മുതൽ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുമെന്ന് വ്യക്തമാക്കി  ഇന്ത്യൻ എംബസി. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൌണ്ടിലാണ് എംബസി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

കോഴിക്കോട്,  കണ്ണൂർ, കൊച്ചി, തിരുവനന്തപുരം, ചെന്നൈ, തിരുച്ചിറപ്പള്ളി, ജയ്പൂർ, അമൃത്സർ വഴി ദില്ലി എന്നിവിടങ്ങളിലെക്ക് ഓരോ വിമാനങ്ങളും, ബോംബെയിലേക്ക് നേരിട്ടും, ഹൈദരാബാദിലൂടെ മറ്റൊരു ബോംബെ വിമാനവും ആണ് ചാർട്ട് ചെയ്തിരിക്കുന്നത്.

- Advertisement -

വന്ദേ ഭാരത് നാലാം ഘട്ടത്തിൽ ഷെഡ്യൂൾ ചെയ്ത ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, ദില്ലി, ബോംബെ, ഗയ, അഹമ്മദാബാദ് തുടങ്ങി വിവിധ സ്ഥലങ്ങളിലേക്കും ആഗസ്തിൽ ടിക്കറ്റ് ലഭിക്കുമെന്ന് എംബസി ട്വീറ്റ് ചെയ്തു.

2020 ജൂലൈ 29 വരെ ദോഹയിൽ നിന്ന് 139 വിമാനങ്ങളിലായി 25,000 മുതിർന്നവരെയും 454 കുഞ്ഞുങ്ങളെയുമാണ് എംബസി ഇതിനകം തിരിച്ചയച്ചത്.

- Advertisement -

English summary: Vande bharath 5th phase: Online flight ticket booking will be opened on August 1, tweeted Indian embassy

Latest news
MORE IN LATEST NEWS

MOST POPULAR