34.5 C
Qatar
Saturday, April 18, 2026

നാല് പുതിയ അന്താരാഷ്ട്ര സർവകലാശാലകൾക്ക് അംഗീകാരം നൽകാനൊരുങ്ങി ഖത്തർ

- Advertisement -

നാല് വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള നാല് പുതിയ അന്താരാഷ്ട്ര സർവകലാശാലകൾക്ക് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം ഉടൻ അംഗീകാരം നൽകുമെന്ന് അധികൃതർ അറിയിച്ചു.

മലേഷ്യ, യുഎസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള സർവ്വകലാശാലകൾ, ഖത്തറിന്റെ തൊഴിൽ വിപണിയിൽ ആവശ്യമായ ശാസ്ത്രീയ വിഷയങ്ങളിൽ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യാൻ സജ്ജമാണെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ കാര്യങ്ങളുടെ ആക്ടിംഗ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. ഖാലിദ് അൽ അലി വെളിപ്പെടുത്തി.

- Advertisement -

ഖത്തറിന്റെ പരിപാടികൾ വിപുലീകരിക്കാനും രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്താനുമാണ് നടപടി ലക്ഷ്യമിടുന്നത്.

നിലവിൽ, ഖത്തറിൽ 34 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്, ഇതിൽ 10 പൊതു സ്ഥാപനങ്ങളും 6 സൈനിക, പോലീസ് സ്ഥാപനങ്ങളും മറ്റ് 18 സ്വകാര്യ സ്ഥാപനങ്ങളും ഉൾപ്പെടുന്നു.

- Advertisement -

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ എജ്യുക്കേഷൻ സിറ്റിയിൽ എട്ടിലധികം പ്രശസ്തമായ സർവകലാശാലകൾ ഉണ്ട്.

കാർണഗീ മെലോൺ യൂണിവേഴ്സിറ്റി, വിർജീനിയ കോമൺവെൽത്ത് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ആർട്സ്, ജോർജ്ജ്ടൗൺ യൂണിവേഴ്സിറ്റി, ടെക്സസ് A&M യൂണിവേഴ്സിറ്റി, വെയിൽ കോർണൽ മെഡിസിൻ, HEC പാരീസ്, ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റി (HBKU), നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Content Highlights: Qatar to approve four new international universities

Latest news
MORE IN LATEST NEWS

MOST POPULAR