ദോഹ: ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ (എംഎഐ) എല്ലാ സുരക്ഷാ, സേവന വകുപ്പുകളും ഈദ് അൽ അദാ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി.
എല്ലാ സുരക്ഷാ വകുപ്പുകളും നാഷണൽ കമാൻഡ് സെന്റർ (എൻസിസി), ട്രാഫിക് ആൻഡ് പട്രോളിംഗ് ഡയറക്ടറേറ്റ്, തീര, അതിർത്തി സുരക്ഷ, അൽ നജ്ദ പോലീസ് ഡിപ്പാർട്ട്‌മെന്റ് (അൽ ഫസ), വിവിധ മുനിസിപ്പാലിറ്റികളിലെ സുരക്ഷാ വകുപ്പുകൾ, മറ്റ് സേവന, സുരക്ഷാ മേഖലകൾ എന്നിവർ എല്ലാ അടിയന്തിര സാഹചര്യങ്ങളെയും അഭിമുഖീകരിക്കാൻ പൂർണ്ണ സജ്ജരാണ്.
തെരുവുകളിൽ കർശനമായ പട്രോളിംഗ് ഉണ്ടായിരിക്കും. ഗതാഗത കുരുക്കുകൾ പരമാവധി ഒഴിവാക്കാനും അപകടങ്ങളെ നേരിടാനുമായി ട്രാഫിക് സംഘവും സുസജ്ജരാണ്. ആംബുലൻസ് സേവനവും ഒരുക്കിയിട്ടുണ്ട്. ബീച്ചുകളിൽ പ്രത്യേകം പട്രോളിങ് ഉണ്ടാവുമെന്നും അധികൃതർ വ്യക്തമാക്കി. ബീച്ച് സന്ദർശിക്കുന്നവർ ലൈഫ് ജാക്കറ്റുകൾ അടക്കമുള്ളവ എടുക്കണമെന്ന് അധികൃതർ നിർദേശിച്ചു.
രാജ്യത്തെ വിവിധ മുനിസിപ്പാലിറ്റികളിലെ എല്ലാ സുരക്ഷാ വകുപ്പുകളും പൊതുജനങ്ങൾക്ക് വേണ്ടി സദാസമയവും പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
English summary: Qatar ministry of Interior took all safety measures to face any situation on the occasion of Eid Al Adha
