32.5 C
Qatar
Thursday, April 23, 2026

പെരുന്നാൾ വേളയിലെ കോവിഡ് സുരക്ഷാ നിർദേശങ്ങൾ പുറത്തിറക്കി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

- Advertisement -

ദോഹ: ഈദ് അൽ അദാ ആഘോഷവേളയിൽ കോവിഡ് സുരക്ഷാ  മുൻകരുതലുകൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം ആവർത്തിച്ച് ഖത്തർ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ അൽ കുവാരി.

ഈദ് സീസണിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നത് തടയുന്നതിനും സമൂഹത്തെ സംരക്ഷിക്കുന്നതിനുമായി പൊതുജനാരോഗ്യ മന്ത്രാലയം നിർദേശിക്കുന്ന മുൻകരുതൽ നടപടികൾ പാലിക്കാൻ മന്ത്രി ജനങ്ങൾക്ക് നിർദേശങ്ങൾ നൽകി.

- Advertisement -

“കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ ആളുകൾ പാലിക്കുന്നതിനാലാണ് കോവിഡ് വ്യാപനം കുറയുന്നത്. ഇത് തുടർന്നും കൈക്കൊണ്ടാ‍ൽ മാത്രമേ പുതിയ കേസുകൾ ഉണ്ടാവാതിരിക്കൂ”, ദേശീയ പാൻഡെമിക് തയ്യാറെടുപ്പ് സമിതിയുടെ കോ-ചെയർമാൻ ഡോ. അബ്ദുൽ ലത്തീഫ് അൽ ഖാൽ പറഞ്ഞു.

പ്രായമായവരെയും വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരുമായ ആളുകളെ സംരക്ഷിക്കാൻ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ സംരക്ഷണ, സാംക്രമിക രോഗ നിയന്ത്രണ വിഭാഗം ഡയറക്ടർ ഡോ. ഹമദ് അൽ റുമൈഹി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

- Advertisement -

 “ഈദ് ആഘോഷങ്ങളിൽ 60 വയസ്സിനു മുകളിലുള്ള വ്യക്തികൾ ആളുകൾ ഒത്തുചേരുന്നിടത്ത് എത്തുന്നത് ഒഴിവാക്കാൻ നിർദ്ദേശിക്കുന്നു”, ഖത്തർ നാഷണൽ ഹെൽത്ത് സ്ട്രാറ്റജിയിലെ ആരോഗ്യ വിദഗ്ധൻ   ഡോ. ഹനാഡി അൽ ഹമദ് പറഞ്ഞു.

“കോവിഡ് നിയന്ത്രണങ്ങൾ ക്രമേണ ഒഴിവാക്കുന്നതിന്റെ മൂന്നാം ഘട്ടത്തിൽ വീടുകളിൽ ഒത്തുചേരുന്നവരുടെ എണ്ണം 10ഉം, പുറത്താണെങ്കിൽ 30 പേർക്കും മാത്രമായി പരിമിതപ്പെടുത്തും,” ഹമദ് ഹെൽത്ത് കെയർ ക്വാളിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡെപ്യൂട്ടി ചീഫ് ഓഫ് ക്വാളിറ്റി നാസർ അൽ നൈമി പറഞ്ഞു.

സാമൂഹിക അകലം പാ‍ലിക്കാനും, മാസ്ക്ക് ധരിക്കാനും ആളുകളോട് പറഞ്ഞു. എല്ലാവരോടും എഹ്തെറാസ് ആപ്ലിക്കേഷൻ സജീവമാക്കാനും മന്ത്രാലയം അധികാരികൾ ഉപദേശിച്ചു.

അതേസമയം, കോവിഡുമായി ബന്ധപ്പെട്ട വിശ്വസനീയമായ വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്ന് എച്ച്.എം.സിയിലെ മീഡിയ ആക്ടിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ നയ്ഫ് അൽ ഷമ്രി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

English summary: Qatar ministry of public health published COVID-19 guidelines on the occasion of Eid Al Adha

Latest news
MORE IN LATEST NEWS

MOST POPULAR