ദോഹ : ഖത്തറിൽ ഇൻഡസ്ട്രിയൽ ഏരിയയിൽ നടന്ന വാഹനാപകടത്തിൽ തൃശൂർ സ്വദേശി മരിച്ചു. തൃശൂർ , ചാവക്കാട് അകലാട് കാട്ടിലപ്പള്ളികിഴക്ക് ഭാഗം വട്ടംപറമ്പിൽ ഹമീദ് ആണ് മരിച്ചത്. 62 വയസായിരുന്നു. ഭാര്യ : ഷാഹിദ . മക്കൾ : അർഷ , അസ്ന , അനസ്.
ഓടിച്ചിരുന്ന ബസ്സിൽ ട്രെയിലർ വന്നിടിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. അൽബൈദ ട്രേഡിങ് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പത്തുവർഷത്തിലേറെയായി പ്രവാസിയാണ്.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന ഖത്തർ കെ.എം.സി.സി അൽഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.
