29.2 C
Qatar
Thursday, April 16, 2026

മാർച്ച്‌ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ എനർജി

- Advertisement -

ദോഹ: ഖത്തർ എനർജി 2023 മാർച്ച് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു.

ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം:

- Advertisement -

പ്രീമിയം പെട്രോൾ ലിറ്ററിന് 2 റിയാൽ ആണ്, ഇത് ഫെബ്രുവരിയിലെതിന് തുല്യമാണ്.

സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ വിലയിലും മാർച്ചിൽ മാറ്റമില്ല.

- Advertisement -

വരും മാസത്തിൽ സൂപ്പർ ഗ്രേഡ് പെട്രോളിന് 2.10 റിയാൽ ആയിരിക്കും, ഡീസലിന് ലീറ്ററിന് 2.05 റിയാൽ ആയിരിക്കും.

കഴിഞ്ഞ കുറേ മാസങ്ങളായി, ഡീസൽ, സൂപ്പർ ഗ്രേഡ് പെട്രോൾ സ്ഥിരമായി തുടരുന്നു, പ്രീമിയം പെട്രോൾ വിലയിൽ മാത്രം ലിറ്ററിന് 2.05 മുതൽ 1.90 റിയാൽ വരെ വ്യത്യാസമുണ്ട്.

മുൻപ് ഊർജ, വ്യവസായ മന്ത്രാലയമാണ് അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില നിശ്ചയിച്ചിരുന്നത്. 2017 സെപ്തംബർ മുതൽ പ്രതിമാസ വില പട്ടിക പ്രഖ്യാപിക്കുന്നത് ഖത്തർ എനർജിയാണ്.

Content Highlights: QatarEnergy announces petrol and diesel prices for March 2023

Latest news
MORE IN LATEST NEWS

MOST POPULAR