2026 ഫിഫ ലോകകപ്പിൽ പുതിയ ഫോർമാറ്റിന് ഫിഫ പദ്ധതിയിടുന്നു. ടൂർണമെന്റിൽ 32 ടീമുകൾക്ക് പകരം 48 ടീമുകൾ ആയി ഉയർത്തിയേക്കും. ടൂർണമെന്റിൽ 4 ടീമുകളുള്ള 12 ഗ്രൂപ്പുകളിലായി ടീമുകൾ മാറ്റുരക്കും. യൂറോപ്യൻ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരും . അമേരിക്ക , മെക്സിക്കോ , കാനഡ അടുത്ത എന്നിവിടങ്ങളിലായാണ് 2026 ലോകകപ്പ് നടക്കാനിരിക്കുന്നത്.
ഓരോ ടീമും ഗ്രൂപ്പ് ഘട്ടത്തിൽ 3 ഗെയിമുകൾ കളിക്കും , ഓരോ ഗ്രൂപ്പിൽ നിന്നും മികച്ച 2 ടീമുകളും മൂന്നാം സ്ഥാനക്കാരായ 8 മികച്ച ടീമുകളും റൗണ്ട് ഓഫ് 32 റൗണ്ടിലേക്ക് യോഗ്യത നേടും. ടൂർണമെന്റ് 56 ദിവസം നീണ്ടു നിൽക്കുന്ന ടൂർണമെന്റിൽ കിരീടം ഉയർത്താൻ ഒരു ടീം 8 മത്സരങ്ങൾ കളിക്കേണ്ടതായി വരും . 2026 ജൂലൈ 19 ന് ഫൈനൽ നടക്കുന്നത്.
ഈ പുതിയ ഫോർമാറ്റിലൂടെ പുതിയ പല രാജ്യങ്ങൾക്കും ലോകകപ്പിൽ അവസരം ലഭിക്കും . 48 ടീമുകളിൽ 16 ടീമുകൾ യൂറോപ്പിൽ നിന്നാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോകകപ്പിൽ ടീമുകൾ വർധിക്കുന്നത് ഇന്ത്യ പോലുള്ള രാജ്യങ്ങൾക്കും ലോകകപ്പ് സ്വപ്നം കാണാൻ അവസരമൊരുക്കുമെന്ന് പ്രതീക്ഷിക്കാം.
Content Highlights: FIFA expands 2026 World Cup again to create 104-game program
