27.7 C
Qatar
Thursday, April 16, 2026

ഐപിഎല്ലിൽ കൊഹ്ലിപ്പടയുടെ പ്രധാന സ്പോൺസറായി ഖത്തർ എയർവേയ്‌സ്

- Advertisement -

ദോഹ : ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിൽ ഖത്തർ എയർവേയ്സ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ മെയിൻ പ്രിൻസിപ്പൽ പാർട്ണറായി അവതരിപ്പിച്ചു. 75 കോടി രൂപയ്ക്ക് മൂന്ന് വർഷത്തേക്കാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സുമായി കരാർ ഒപ്പിട്ടത്. ഇതാദ്യമായാണ് ഖത്തർ എയർവേയ്സ് ഒരു ഇന്ത്യൻ സ്പോർട്സ് ടീമിന്റെ സ്പോൺസർഷിപ്പ് ഏറ്റെടുക്കുന്നത്.

മാർച്ച് 31 ന് ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ ഖത്തർ എയർവേയ്സ് എന്ന ബ്രാൻഡിലായിരിക്കും വിരാട് കോഹ്ലിയുടെ ആർസിബി അവതരിക്കുന്നത്. കഴിഞ്ഞ ദിവസം ഖത്തറിൽ നടന്ന ചടങ്ങിൽ ക്യാപ്റ്റൻ ഫാഫ് ഡു പ്ലസിസ് , ഗ്ലെൻ മാക്സ്വെൽ,വിരാട് കോഹ്ലി എന്നിവർ ആർസിബിയുടെ പുതിയ ജഴ്സി പുറത്തിറക്കി. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ മുഖ്യ സ്പോൺസർ എന്ന നിലയിൽ ആരാധകർക്ക് മത്സരങ്ങൾ കാണുന്നതിനുള്ള പ്രത്യേക പാക്കേജും ഖത്തർ എയർവേയ്സ് അവതരിപ്പിച്ചു.

- Advertisement -

ഖത്തർ എയർവേയ്സ് ഹോളിഡേയ്സിന് കീഴിൽ ആരാധകർക്ക് ഐപിഎൽ മാച്ച് ടിക്കറ്റുകൾ ലഭ്യമാക്കുന്ന പാക്കേജുകളും പ്രഖ്യാപിച്ചു. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഖത്തർ എയർവേയ്സ് സ്പെഷ്യാലിറ്റി ലോഞ്ചും ഒരുക്കിയിട്ടുണ്ട്. പാക്കേജിന്റെ ഭാഗമായി ആരാധകർക്ക് ടീമിന്റെ ട്രെയിനിങ് സെഷൻ കാണാനും താരങ്ങൾക്കൊപ്പം കൂടിക്കാഴ്ച നടത്താനും ചിത്രങ്ങൾ പകർത്താനും സാധിക്കും.

Content: Qatar Airways partners with Royal Challengers Bangalore, announces Ultimate Fan Package

Latest news
MORE IN LATEST NEWS

MOST POPULAR