ദോഹ: ബെയ്റൂത് സ്ഫോടനത്തിൽ വിറങ്ങലിച്ച ലെബനോന് പിന്തുണ അറിയിച്ച് ഖത്തർ അമീർ രംഗത്തു വന്നതിനു പിന്നാലെ ഖത്തറിന്റെ നിരവധി മേഖലകളിൽ നിന്നും ഐക്യദാർഢ്യവുമായി ആളുകൾ കടന്നു വരുന്നു.
ഇതിന്റെ ഭാഗമായി ക്വാട്ടറിലെ ഷെറാട്ടൺ ഗ്രാൻഡ് ദോഹ റിസോർട്ട് കൺവെൻഷൻ ഹോട്ടലിൽ ലെബനൻ ദേശീയ പതാകയുടെ നിറങ്ങൾ പ്രദർശിപ്പിച്ചു.
സ്ഫോടനം സംഭവിച്ച ദിവസം തന്നെ ഖത്തർ അമീറും, ഇന്നലെ വിദേശകാര്യ മന്ത്രിയും ലെബനോൻ ജനതക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്ന് ഖത്തറിന്റെ വ്യോമസേനാംഗങ്ങൾ ഇന്നലെ ലെബനോനിലേക്ക് അടിയന്തിറ്റ്ര വൈദ്യസഹായവുമായി തിരിച്ചിരുന്നു.
English summary: The colours of the Lebanese national flag projected onto the Sheraton Grand Doha Resort & Convention Hotel Qatar
