27.6 C
Qatar
Saturday, April 18, 2026

ഖത്തറിൽ വാരാന്ത്യം പൊടിപടലമുള്ളതാവാൻ സാധ്യത

- Advertisement -

ദോഹ: ഖത്തറില്‍ ആഴ്ചാവസാനങ്ങളിൽ പകല്‍ നേരത്ത് കുറഞ്ഞ പൊടിപടലമുള്ള കാലവസ്ഥ ആവാനാണ് സാധ്യത എന്നറിയിച്ച് കാലവസ്ഥാ വകുപ്പ്. ഇനി വരുന്ന രണ്ടു ദിവസങ്ങളിൽ കൂടിയ പരമാവധി താപനില 46 ഡിഗ്രി സെല്‍ഷ്യസും ഏറ്റവും കുറഞ്ഞ താപനില 35 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

നാളെ വടക്കു പടിഞ്ഞാറന്‍ കാറ്റ് 10 നോട്ടിക്കല്‍ മൈല്‍ മുതല്‍ 20 നോട്ടിക്കല്‍ മൈല്‍ വരെയാവും വീശുക. ചിലപ്പോള്‍ കാറ്റിന്റെ വേഗത 28 നോട്ടിക്കല്‍ മൈല്‍ വരെ കൂടാനും സാധ്യതയുണ്ട്. ശനിയാഴ്ച ദിവസം കാറ്റ് വടക്ക്- കിഴക്കായി അഞ്ച് നോട്ടിക്കല്‍ മൈല്‍ മുതല്‍ 18 നോട്ടിക്കല്‍ മൈല്‍ വരെ വേഗത്തിലാവും. 

- Advertisement -

നാളെ കടല്‍ തിരമാല അഞ്ചടി വരെ ഉയരാനും സാധ്യതയുണ്ട്. കടല്‍ തീരത്ത് ഇത് 10 അടി വരെ ഉയര്‍ന്നേക്കാം. വരുന്ന രണ്ട് ദിവസങ്ങളിലെ ദൃശ്യപരത നാലു മുതല്‍ എട്ടു കിലോമീറ്റര്‍ ആവും.

English summary: Slightly dusty hot weather is expected on weekend in Qatar

Latest news
MORE IN LATEST NEWS

MOST POPULAR