ദോഹ: ഖത്തറിന്റെ അകമഴിഞ്ഞ സഹായങ്ങൾക്കും പിന്തുണക്കും നന്ദി അറിയിച്ച് ലെബനോൻ വിദേശകാര്യ മന്ത്രി. കഴിഞ്ഞ ചൊവ്വാഴ്ച ലെബനോനിലെ ബെയ്‌റൂട്ട് തുറമുഖത്ത് ഉണ്ടായ സ്‌ഫോടനത്തെത്തുടർന്ന് പ്രതിസന്ധിയിലായ ലെബനോനിലേക്ക് ഖത്തർ തങ്ങളുടെ വ്യോമസേനയെ അടിയന്തിര വൈദ്യസഹായം എത്തിക്കാനായി ഉടനടി അയച്ചിരുന്നു. ഖത്തറിൽ ഇതിനകം തന്നെ ലെബനോനെ സഹായിക്കാനായി നിരവധി ധനസമാഹരണ പദ്ദതികളും ആരംഭിച്ചിട്ടുണ്ട്.
ഖത്തർ അമീർ, വിദേശകാര്യ മന്ത്രി എന്നിവരാണ് ഖത്തറിന്റെ ഐക്യദാർഢ്യം അറിയിച്ച് ആദ്യം രംഗത്തു വന്നത്.
സ്ഫോടനത്തിൽ പരിക്കേറ്റവരെ ചികിത്സിക്കാൻ 500 കിടക്കകളുള്ള രണ്ട് ഫീൽഡ് ആശുപത്രികളും, മെഡിക്കൽ സംഘത്തെയുമാണ് ഖത്തർ ആദ്യ ഘട്ടത്തിൽ ലെബനോനിലേക്ക് അയച്ചത്.
ബെയ്‌റൂട്ട് സ്ഫോടനത്തിൽ 137 പേർ കൊല്ലപ്പെടുകയും അയ്യായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി ആളുകൾക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.
English summary: Lebanese Minister for Foreign Affairs praises the support from Qatar to support the victims of Beirut explosion
