ദോഹ: കരിപ്പൂർ വിമാനാപകടത്തിൽ അനുശോചനം അറിയിച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. ഇന്ത്യൻ പ്രസിഡന്റ് രാം നാഥ് കോവിന്ദിനെയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയുമാണ് അമീർ അനുശോചനം അറിയിച്ചത്. അപകടത്തിൽ പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
ഖത്തര്‍ ന്യൂസ് ഏജന്‍സി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം സ്ഥിതീകരിച്ചത്. ഖത്തർ ഡെപ്യൂട്ടി അമീര്‍ ശെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ താനി, പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനി എന്നിവരും തങ്ങളുടെ അനുശോചനം അറിയിച്ചിരുന്നു.
English summary: Qatar Amir sent cables of condolences to President of India and Prime Minister of India
