32.2 C
Qatar
Saturday, April 18, 2026

ഖത്തറിൽ വുകൂദിന്റെ പുതിയ പെട്രോൾ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു

- Advertisement -

ദോഹ: ഖത്തറിൽഅൽ മസ്രൂയയിൽ നൂറ്റിഅഞ്ചാമത് പെട്രോൾ സ്റ്റേഷൻ ആരംഭിച്ച് വുകൂദ്. പെട്രോൾ ഫില്ലിങ് സ്റ്റേഷനു പുറമെ വാഹനപരിശോധന കേന്ദ്രവും ഇതൊടൊപ്പം സജ്ജമാക്കിയിട്ടുണ്ട്. ഖത്തറിൽ മുഴുവനും തങ്ങളുടെ സേവനം വ്യാപിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് വുകൂദ് അധികൃതര്‍ പറഞ്ഞു. 

4,0000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പുതിയ പെട്രോൾ സ്റ്റേഷനും വാഹന പരിശോധന കേന്ദ്രവും ഒരുക്കിയിരിക്കുന്നത്. തിരക്കുകൾ ഒഴിവാക്കാൻ ഉതകുന്ന രീതിയിലാണ് ഇതിന്റെ രൂപകല്പന.

- Advertisement -

“വാഹനങ്ങളുടെ എണ്ണം വർഷംതോറും ഉയർന്നു വരുന്നതിനോടൊപ്പം പെട്രോളിയം ഉൽ‌പന്നങ്ങളുടെ ഡിമാന്റും വർധിക്കുകയാണ്. ഇത് മുന്നിൽ കണ്ടുകൊണ്ടാണ് രാജ്യത്ത് പെട്രോൾ സ്റ്റേഷൻ ശൃംഖല വിപുലീകരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നത്,” വുകൂദിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സാദ് റാഷിദ് അൽ മുഹന്നദി പ്രസ്താവനയിൽ പറഞ്ഞു.

English Summary: Woqod’s 105th petrol station had been inaugurated in Qatar

Latest news
MORE IN LATEST NEWS

MOST POPULAR