ന്യൂഡല്‍ഹി: മുന്‍ ഇന്ത്യൻ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കോവിഡ് ബാധ സ്ഥിതീകരിച്ചു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
എന്നാൽ കോവിഡുമായി ബന്ധപ്പെട്ടല്ലാതെ മറ്റു പരിശോധനക്കായി ആശുപത്രിയിൽ എത്തിയപ്പോഴാണ് കോവിഡ് പരിശോധനയും ചെയ്തത്. ഈ പരിശോധനയിൽ ഫലം പോസിറ്റീവ് ആവുകയും ചെയ്തു.
താനുമായി കഴിഞ്ഞ ഒരാഴ്ചയിൽ ഏതെങ്കിലും തരത്തിൽ സമ്പർക്കം ഉണ്ടായിട്ടുള്ളവരോട് സ്വയം നിരീക്ഷണത്തിൽ പോവാൻ അദ്ദേഹം തന്റെ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.
English Summary: Former President of Republic of India tested COVID positive
