ദോഹ: ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 315 പുതിയ കോവിഡ് ബാധിതർ, 284 പേർ രോഗമുക്തരായി. ഇതൊടെ ഖത്തറിൽ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 109,993 ആയി. നാലു പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തു.
46, 57, 60, 60 വയസ് പ്രായമുള്ളവരാണ് മരിച്ചത്.
എല്ലാ പുതിയ കേസുകളും ഐസലേഷനിലാണ്.
ഖത്തറിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കോവിഡ് കേസുകളുടെ എണ്ണം 113,262 ആണ്, 3081 സജീവ കേസുകളാണ് ചികിത്സയിലുള്ളത്. 188 കോവിഡ് മരണങ്ങളാണ് ഖത്തറിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മന്ത്രാലയം 4106 ടെസ്റ്റുകൾ നടത്തി. ഇതോടെ ഇതുവരെ നടത്തിയ ആകെ ടെസ്റ്റുകൾ 524466 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 48 കേസുകളാണ്.
രണ്ട് രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇതോടെ നിലവിൽ തീവ്രപരിചരണത്തിൽ വൈദ്യസഹായം ലഭിക്കുന്ന ആകെ കേസുകളുടെ എണ്ണം 75 ആയി.
English summary: Qatar Records 315 new Covid cases, 284 recoveries and 4 deaths
