23.5 C
Qatar
Friday, April 17, 2026

ഖത്തറിൽ ചൂടുള്ള പകൽ സമയത്ത് നിങ്ങളെക്കൊണ്ട് പുറംജോലി ചെയ്യിക്കുന്നുണ്ടോ, ഹീറ്റ് സ്‌ട്രെസ് നിയമലംഘനങ്ങൾ ഇനി പേര് വെളിപ്പെടുത്താതെ റിപ്പോർട്ട്‌ ചെയ്യാം

- Advertisement -

ദോഹ, ഖത്തർ: 2023 ജൂൺ 1 മുതൽ, പകൽ സമയത്ത് 10 മുതൽ 3:30 വരെ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു; കൂടാതെ ഈ നിയമത്തിന്റെ ഏതെങ്കിലും ലംഘനങ്ങൾ തൊഴിൽ മന്ത്രാലയത്തെ അറിയിക്കാവുന്നതാണ്.

ഹീറ്റ് സ്‌ട്രെസ് നിയമ ലംഘനങ്ങൾ സംബന്ധിച്ച പരാതികൾ പേര് വെളിപ്പെടുത്താതെ രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം മന്ത്രാലയത്തിനുണ്ട്

- Advertisement -

ഈ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ മന്ത്രാലയത്തിലെ ലേബർ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റിനെ 40288101 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഈ ആശയവിനിമയങ്ങൾ രഹസ്യമായി പരിഗണിക്കുമെന്ന് മന്ത്രാലയം ഉറപ്പ് നൽകുന്നു. “കോൾ ചെയ്യുന്നയാളോട് വ്യക്തിഗത വിവരങ്ങളൊന്നും ചോദിക്കില്ല, പരാതിയെക്കുറിച്ച് കമ്പനിയെ അറിയിക്കില്ല,” മന്ത്രാലയം അറിയിച്ചു.

- Advertisement -

Content Highlights: Heat stress law violations in Qatar can be reported anonymously

Latest news
MORE IN LATEST NEWS

MOST POPULAR