26.4 C
Qatar
Sunday, April 19, 2026

കോവിഡ്;മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു

- Advertisement -

തിരുവനന്തപുരം: മലപ്പുറം ജില്ലാ കളക്ടർക്ക് കോവിഡ് ബാ‍ധ സ്ഥിതീകരിച്ച് സാഹചര്യത്തിൽ കരിപ്പൂർ വിമാനാപകടം സംഭവിച്ച പ്രദേശം സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാ‍രും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു.

വിമാനാപകടം നടന്ന സ്ഥലത്തെ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് മലപ്പുറം ജില്ലാ കളക്ടറാണ്. ഇതിനാലാണ് ഇവിടം സന്ദർശിച്ച മുഖ്യമന്ത്രി നിരീക്ഷണത്തിൽ പോയത്. ആരോഗ്യ മന്ത്രി കെകെ ശൈലജയും, മന്ത്രിമാരായ ഇ ചന്ദശേഖരൻ, എസി മൊയ്തീൻ, സ്പീക്കർ ശ്രീരാമകൃഷ്ണൻ എന്നിവരും ഉടൻ നിരീക്ഷണത്തിൽ പോവും.

- Advertisement -

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാക്കിയ സമ്പർക്ക പട്ടികയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെട്ടിരിക്കുന്നത്. ഇവർക്കാവശ്യമായ ആന്റിജൻ പരിശോധനകൾ എല്ലാം ക്രമീകരിച്ചിട്ടുണ്ട്.

ഇക്കാരണത്താൽ നാളെ നടക്കുന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ മാറ്റം വരുത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രനാവും ദേശീയ പതാക ഉയർത്തുക.

- Advertisement -

English Summary: Kerala Chief Minister and ministers under self Covid monitoring

Latest news
MORE IN LATEST NEWS

MOST POPULAR