ബെയ്റൂത്: ലെബനനിലെ ബെയ്റൂത് സ്ഫോടനത്തിൽ പരിക്കേറ്റവരെ ശുശ്രൂഷിക്കാനായി ഖത്തർ നൽകിയ രണ്ടാമത്തെ ഫീൽഡ് ആശുപത്രിയും ഉദ്ഘാടനം ചെയ്തു.
ഖത്തറിന്റെ ലെബനനിലെ അംബാസഡർ മുഹമ്മദ് ഹസ്സൻ ജാബർ അൽ ജാബർ, ലെബനൻ ആർമിയുടെ പ്രതിനിധി കമാൻഡർ ജനറൽ ഏലിയാസ് ഷാമിയ, കൂടാതെ നിരവധി നയതന്ത്രജ്ഞരും ഉദ്ഘാടന വേളയിൽ സന്നിഹിതരായിരുന്നു.
ലെബനനിലെ ആരോഗ്യമന്ത്രി ഖത്തറിനോടുള്ള നന്ദി അറിയിച്ചു. ഖത്തർ നൽകുന്ന വലിയ പിന്തുണക്കും, സഹായങ്ങൾക്കുമുള്ള ലെബനൻ ജനതയുടെ മുഴുവൻ നന്ദിയും അദ്ദേഹം അറിയിച്ചു.
സ്ഫോടനവും, കോവിഡ് പ്രതിസന്ധിയും കാരണം ബെയ്റൂതിലെ ഭൂരിഭാഗം ആശുപത്രികളും ഭാഗികമായും, പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണെന്നും ഖത്തറിന്റെ ഫീൽഡ് ആശുപത്രികൾ വലിയ സഹായമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary: Second Field Hospital donated by Qatar to Beirut had been inaugurated
