21.9 C
Qatar
Thursday, April 16, 2026

യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം! ഡൽഹിയിൽ നിന്നും ദോഹയിലേക്കുള്ള ഖത്തർ എയർവേയ്‌സ് വിമാന പൈലറ്റ് മരിച്ചു

- Advertisement -

ദോഹ / ന്യൂഡൽഹി : ഡൽഹിയിൽ നിന്നും ദോഹയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഖത്തർ എയർവെയ്സിലെ മുതിർന്ന പൈലറ്റ് മരിച്ചു. ബുധനാഴ്ച രാവിലെ ഖത്തർ എയർവേയ്സിന്റെ ക്യുആർ 579 വിമാനത്തിൽ ഡൽഹിയിൽ നിന്ന് ദോഹയിലേക്കുള്ള യാത്രക്കിടയിലാണ് സംഭവം..ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ എമർജൻസിയായി വിമാനം ദുബായിലേക്ക് തിരിച്ചുവിട്ടെങ്കിലും ജീവൻ രക്ഷിക്കാനാവാതെ പോവുകയായിരുന്നു.

17 വർഷത്തോളം സ്പൈസ്ജെറ്റിൽ പൈലറ്റായിരുന്ന അദ്ദേഹം കഴിഞ്ഞ വർഷമാണ് ഖത്തർ എയർവേയ്‌സിലേക്ക് മാറിയത്. 2003ലെ സ്‌പൈസ്ജെറ്റിന്റെ ദോഹയിലേക്കുള്ള ഉദ്ഘാടന പറക്കലിന് പൈലറ്റായിരുന്നതും അദ്ദേഹമായിരുന്നു.

- Advertisement -

“പൈലറ്റ് അലയൻസ് എയറിൽ ജോലി ചെയ്യുകയും 17 വർഷം സ്പൈസ് ജെറ്റിൽ ചെലവഴിക്കുകയും ചെയ്തു. 2005 മെയ് 23-ന് അദ്ദേഹം സ്‌പൈസ് ജെറ്റിന്റെ ആദ്യ വിമാനമായ ഡൽഹി-അഹമ്മദാബാദ് സർവീസ് നടത്തിയിരുന്നു. കഴിഞ്ഞ വർഷം ഖത്തർ എയർവേയ്‌സിൽ ചേർന്നിരുന്നു, അവിടെ അദ്ദേഹം ബോയിംഗ് 777 പറത്തുകയായിരുന്നു,” സ്‌പൈസ് ജെറ്റ് വൃത്തങ്ങൾ പറഞ്ഞു.

Content Highlights: Pilot who operated SpiceJet first flight dies on Delhi-Doha flight

Latest news
MORE IN LATEST NEWS

MOST POPULAR