ദോഹ : ഖത്തറിൽ പെർമനന്റ് റസിഡൻസി കാർഡുകൾ അനുവദിക്കുന്നതിനുള്ള കമ്മിറ്റിയെ വാദി അൽ ബനാത്തിലെ പുതിയ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് ഓഫീസിലേക്ക് മാറ്റിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു .
ഇന്ന് ( സെപ്റ്റംബർ 10 ) മുതൽ കമ്മിറ്റി പ്രവർത്തനമാരംഭിക്കുമെന്നും , ഞായർ മുതൽ വ്യാഴം വരെ രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 12 : 30 മണി വരെയാണ് പ്രവർത്തന സമയമെന്നും മന്ത്രാലയം വ്യക്തമാക്കി. സന്ദർശകർക്ക് ഗേറ്റ് നമ്പർ 1 വഴിയോ , ഹാൾ നമ്പർ 17 വഴിയോ പ്രവേശിക്കാവുന്നതാണ് . ഉച്ചയ്ക്ക് ശേഷം സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതല്ല.
