ദോഹ: സ്കൂളുകൾ തുറക്കുന്നതോട് കൂടെ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കുകയാണ് ഖത്തർ. വിദ്യാലയങ്ങളിലെ സുരക്ഷ എന്നതുപോലെ തന്നെ പ്രധാനമാണ് സ്കൂൾ ബസ്സുകളിലേയും സുരക്ഷ. എന്നാൽ ഈ കാര്യത്തിൽ പേടി വേണ്ട എന്ന് ഉറപ്പ് നൽകുകയാണ് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം.
സ്കൂൾ തുറക്കുന്നതിനു രണ്ടാഴ്ച മുൻപ് തന്നെ സുരക്ഷാ ക്രമീകരണങ്ങൾക്ക് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് സ്കൂൾ ബസ് ഡ്രൈവർമാരോട് വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശിച്ചു. മാനേജ്മെന്റുകള്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ പൂര്‍ണ തോതില്‍ സഹകരണം വാഗാദാനം ചെയ്തിട്ടുണ്ട്
കോവിഡ് നിയന്ത്രണങ്ങൾ കർക്കശമാക്കുന്നതിന്റെ ഭാഗമായി, ബസ്സുകളിൽ പകുതി വിദ്യാർത്ഥികളെ മാത്രമേ പ്രവേശിപ്പികയുള്ളൂ. വാഹനത്തിൽ കയറുന്നതുമുൻപ് ഓരോ വിദ്യാർത്ഥിയുടേയും ഊഷ്മാവ് പരിശോധിക്കുകയും ചെയ്യും. സ്കൂൾ മാനേജ്മെന്റ്, ബസ് ജീവനക്കാർ എന്നിവർക്ക് ഇക്കാര്യത്തില്‍ വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
English Summary: Strict instructions have been given to School Authorities and School Bus drivers to be followed in Qatar to resist Corona Virus
