29.4 C
Qatar
Sunday, April 19, 2026

ഹോട്ടൽ ക്വാറന്റൈൻ ബുക്കിംഗ് നിയമങ്ങൾ ഭേദഗതി ചെയ്ത് ഡിസ്ക്കവർ ഖത്തർ

- Advertisement -

ദോഹ: ദോഹയിലെ വിവിധ ഹോട്ടലുകളിൽ സ്വയം പണം നൽകി ക്വറന്റൈനിൽ കഴിയുന്നതിനുള്ള വെൽക്കം ഹോം പാക്കേജുകൾ ബുക്ക് ചെയ്യുന്നതിൽ ഭേദഗതി വരുത്തി ഡിസ്കവർ ഖത്തർ.

എന്നാൽ ഓഗസ്റ്റ് 20നോ അതിനുശേഷമോ വാങ്ങിയ പാക്കേജുകളിൽ ഈ മാറ്റം ബാധകമാവില്ല. ഒരിക്കൽ‌ ബുക്കിംഗ് നടത്തിക്കഴിഞ്ഞാൽ‌ റീഫണ്ട് ലഭിക്കുകയില്ല. ബുക്ക് ചെയ്ത തീയതികളും മാറ്റാൻ കഴിയില്ല.

- Advertisement -

പക്ഷെ യാത്രക്കാരൻ വരാനിരുന്ന വിമാനം റദ്ദാവുകയോ മറ്റോ ഉണ്ടായാൽ ബുക്കിങ്ങിൽ മാറ്റം വരുത്താമെന്ന് ഡിസ്‌ക്കവർ അവരുടെ വെബ്സൈറ്റിൽ നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി. അത്തരം സാഹചര്യങ്ങളിൽ ഒരു തവണത്തേക്ക് ബുക്കിംഗ് തീയതികളിൽ മാറ്റാൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

റീ എൻട്രി പെർമിറ്റിലൂടെ ആളുകൾ ഖത്തറിലേക്ക് മടങ്ങി എത്താൻ ആരംഭിച്ചതിനാൽ ഹോട്ടൽ ബുക്കിംഗിന് ആവശ്യക്കാർ വളരെ കൂടുതലാണ്.
നേരത്തെ യാത്രക്കാർക്ക് തീയതികൾ മാറ്റി നൽകുകയോ, റീഫണ്ട് അനുവദിക്കുകയോ ചെയ്തിരുന്നു. ഖത്തറിലേക്ക് മടങ്ങിയെത്തുന്ന ക്യുഐഡി ഉടമകൾ അവരുടെ യാത്രക്ക് അന്തിമ തീരുമാനം ഉണ്ടായ ശേഷം മാത്രം ഹോട്ടലുകൾ ബുക്ക് ചെയ്യണമെന്ന് അധികൃതർ പറഞ്ഞു.

- Advertisement -

അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളിൽ നിന്ന് വരുന്ന ആളുകൾക്ക് ഹോം ക്വാറൻറൈനിൽ കഴിഞ്ഞാൽ മതി. ഇത്തരക്കാർക്ക് ഹോട്ടൽ ബുക്കിംഗ് ആവശ്യമില്ല.

ക്യുഐഡി ഉടമകൾ പാലിക്കേണ്ട നിർദേശങ്ങൾ ഇവയാണ്;

  • റീ എൻട്രി പെർമിറ്റിനായി അപേക്ഷിക്കാൻ ഖത്തർ പോർട്ടൽ സന്ദർശിക്കുക
  • ഫ്ലൈറ്റ് ടിക്കറ്റ് ലഭ്യത നോക്കി ബുക്ക് ചെയ്യുക
  • ക്വറന്റൈനിൽ കഴിയേണ്ട ഹോട്ടൽ ബുക്ക് ചെയ്യുക.
  • റീ എൻട്രി പെർമിറ്റ്‌, ഹോട്ടൽ ബുക്ക് ചെയ്ത രേഖകൾ, എന്നിവ വിമാനത്തിൽ കയറുന്നതിനു മുന്നേ ഹാജരാക്കണം

കൂടുതൽ വിവരങ്ങൾക്കായി ഡിസ്കവർ ഖത്തറിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക https://www.discoverqatar.qa/welcome-home/

English Summary: Discover Qatar amends hotel quarantine booking rules

Latest news
MORE IN LATEST NEWS

MOST POPULAR