32.3 C
Qatar
Saturday, April 18, 2026

യാംബുവിനു പിന്നാലെ സൗദിയിലെ നിയോം ബേയിലേക്കും പുതിയ സർവീസ് ആരംഭിച്ച് ഖത്തർ എയർവേയ്സ്

- Advertisement -

ദോഹ: യാംബുവിനു പിന്നാലെ സൗദിയിലെ നിയോം ബേ വിമാനത്താവളത്തിലേക്കും ഖത്തർ എയർവേയ്സ് പുതിയ വിമാന സർവീസ് ആരംഭിച്ചു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ഉദ്ഘാടനപറക്കലിൽ വിമാനം ഇന്നലെ (ഡിസംബർ 9) നിയോം ബേയിൽ എത്തി. ഖത്തർ എയർവേയ്സിന്റെ എയർബസ് ഇതോടെ, ഖത്തർ എയർവെയ്‌സ് സർവീസ് നടത്തുന്ന സൗദിയിലെ ഒൻപതാമത്തെ നഗരമായി നിയോം ബേ മാറി.

A320-214 വിമാനമാണ് നിയോം ബേയിലേക്ക് ആഴ്ചയിൽ രണ്ട് സർവീസ് നടത്തുന്നത്. ശനിയാഴ്ച നിയോം ബേയിൽ നിന്ന് രാവിലെ 11:25ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 2:00 മണിക്ക് ദോഹയിലെത്തിച്ചേരും. വ്യാഴാഴ്ചകളിൽ ദോഹയിൽ നിന്ന് രാവിലെ 6:35ന് പുറപ്പെടുന്ന വിമാനം രാവിലെ 9:50നാണ് നിയോം ബേയിലെത്തിച്ചേരുക.

- Advertisement -

സൗദിയിലെ യാംബുവിലേക്കും ഖത്തർ എയർവെയ്‌സ് സർവീസ് പുനരാരംഭിച്ചിട്ടുണ്ട്. യാംബുവിലേക്ക് ഞായർ, ബുധൻ ദിവസങ്ങളിൽ ആഴ്ചയിൽ രണ്ട് സർവീസുകളാണ് നടത്തുന്നത്.

Content Highlights: Qatar airways started service to saudi’s neom bay

Latest news
MORE IN LATEST NEWS

MOST POPULAR