2023 ഡിസംബർ 18ന് രാജ്യം ദേശീയ ദിനം ആഘോഷിക്കുമ്പോൾ ഗൂഗിൾ അവരുടെ ഹോംപേജിൽ ഖത്തറിന്റെ പതാകയുമായി ഉപയോക്താക്കളെ സ്വാഗതം ചെയ്യുന്നു. “ഖത്തർ ദേശീയ ദിനം” എന്ന വാചകം തിരയുമ്പോൾ മെറൂൺ നിറത്തിലുള്ള ഫയർവർക്കുകളും കാണാം.
ഡൂഡിലിൽ ക്ലിക്കു ചെയ്യുമ്പോൾ ഖത്തർ ദേശീയ ദിനം സംബന്ധിച്ച പേജും ദൃശ്യമാകും.
“ഇന്നത്തെ ഡൂഡിൽ പോലെ തന്നെ വീടുകളും കെട്ടിടങ്ങളും വെള്ളയും മെറൂണും കലർന്ന ദേശീയ പതാക കൊണ്ട് അലങ്കരിച്ചിരിക്കും” എന്ന വിവരണത്തോടെയാണ് ഖത്തർ ദേശീയ ദിനത്തെ ഗൂഗിൾ വിശദീകരിക്കുന്നത്. ഈ നിറങ്ങൾ ഖത്തറിൻ്റെ മൂന്ന് പ്രധാന മൂല്യങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്: അഭിമാനം, ഐക്യദാർഢ്യം, വിശ്വസ്തത,“ എന്നും ഗൂഗിൾ വ്യക്തമാക്കുന്നു.
അതേസമയം, മുൻ കുവൈത്ത് അമീറിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചും യുദ്ധം നേരിടുന്ന ഗസയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ആഘോഷപ്പൊലിമകൾ കുറച്ചുകൊണ്ടാണ് ഖത്തർ ഇത്തവണ ദേശീയദിനം ആചരിക്കുന്നത്.
Content Highlights: Google celebrates Qatar National Day with special Doodle
