ദോഹ: എ എഫ് സി ഏഷ്യൻ കപ്പ് 2023 ന് പന്തുരുളാൻ ഒരു മാസത്തിൽ താഴെ മാത്രം ദിവസങ്ങൾ ശേഷിക്കെ ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിൽ ആഘോഷ പര്യടനവുമായി സംഘാടകർ. ഇന്ന് മുതൽ ഡിസംബർ 31 വരെ പര്യടനം തുടരും.
ആഘോഷ പര്യടനത്തിന്റെ ഭാഗമായി, തെരഞ്ഞെടുക്കപ്പെടുന്ന സ്ഥലങ്ങളിൽ ഒരു സമർപ്പിത ബൂത്ത് സജ്ജീകരിക്കും, ഇത് വരാനിരിക്കുന്ന ടൂർണമെന്റിനെക്കുറിച്ച് കൂടുതലറിയാനും എ എഫ് സി ഏഷ്യൻ കപ്പ് ട്രോഫിയും ഔദ്യോഗിക ചിഹ്നവുമായി ഫോട്ടോകൾ എടുക്കാനും ആരാധകരെ അനുവദിക്കുന്നു.
ഖത്തറിൽ മാൾ ഓഫ് ഖത്തർ, ദോഹയിലെ സിറ്റി സെന്ററർ മാൾ എന്നിവിടങ്ങളിലാണ് ബൂത്തുകൾ ഉണ്ടാവുക.
സൗദി അറേബ്യയിൽ ബോളിവാർഡ് റിയാദ് സിറ്റി, മാൾ ഓഫ് ദഹ്റാൻ യു.എ.ഇ ഗ്ലോബൽ വില്ലേജ് ദുബായ്, അബുദാബിയിലെ റീം മാൾ എന്നിവിടങ്ങളിലും ബൂത്തുകളുണ്ടാകും.
10 ദിവസത്തെ കാമ്പെയ്‌നിനിടെ, ടൂർണമെന്റിൻറെ ഔദ്യോഗിക ചിഹ്നങ്ങളായ Saboog, Tmbki, Freha, Zkriti, Traeneh എന്നിവയോടൊപ്പം രസകരമായ ഫോട്ടോ എടുക്കാനുള്ള അവസരങ്ങൾ ഉൾപ്പെടെ ആരാധകരുമായി ഒരു മീറ്റ് ആൻഡ് ഗ്രീറ്റ് സെഷനും ലഭ്യമാകും.
Content Highlights: AFC Asian Cup Qatar 2023 to kick off celebration tour in Qatar, Saudi Arabia and UAE
