34.4 C
Qatar
Sunday, April 19, 2026

ഖത്തറിൽ മാളുകൾ സന്ദർശിക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കാൻ ആവർത്തിച്ച് അധികൃതർ

- Advertisement -

ദോഹ: മാളുകളിലും, മറ്റു ആൾത്തിരക്കുള്ള കച്ചവട സ്ഥാപനങ്ങളിലും കയറുമ്പോൾ ഇഹ്‌തെറാസ് ആപ്ലിക്കേഷനിൽ സ്റ്റാറ്റസ് നില കാണിക്കാതെ പോയാൽ പിടി മുറുക്കാൻ ഒരുങ്ങി ഖത്തർ അധികൃതർ.

മാളുകളിൽ പ്രവേശിക്കുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് ആപ്ലിക്കേഷനിലെ സ്റ്റാറ്റസ് കാണിക്കാതെ പോവുന്ന പ്രവണത ആളുകൾക്ക് ഇടയിൽ കണ്ടു വരുന്നതിനാലാണ് അധികൃതർ നടപടികൾ കടുപ്പിക്കാൻ ഒരുങ്ങുന്നത്.

- Advertisement -

രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിനുള്ള സാധ്യത ആരോഗ്യ വിദഗ്ധർ ആവർത്തിക്കുന്ന സാഹചര്യം ആണ് നിലവിലുള്ളത്. ഇത്തരം അവസ്ഥയിൽ ആളുകൾ എഹ്തെരാസ്‌ ആപ്ലിക്കേഷനിലെ സ്റ്റാറ്റസ് സുരക്ഷാ ഉദ്യോഗസ്ഥരെ കാണിക്കുന്നതിൽ സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു. ട്വിറ്ററിലൂടെയാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.

English Summary: Qatar ministry asked public to show status on EHTERAZ application while entering to Shopping Malls

Latest news
MORE IN LATEST NEWS

MOST POPULAR