ദോഹ, ഖത്തർ: ലുസൈൽ ബൊളിവാർഡ് 2023 ഡിസംബർ 31 ഞായറാഴ്ച മുതൽ 2024 ഫെബ്രുവരി 17 വരെ അടച്ചിടും.
ലുസൈൽ സിറ്റി ഒഫീഷ്യലാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.
“വരാനിരിക്കുന്ന ഇവന്റുകൾക്കായി സജ്ജീകരിക്കുന്നതിനായി ലുസൈൽ ബൊളിവാർഡ് മെയിൻ റോഡ് 2023 ഡിസംബർ 31 മുതൽ 17 ഫെബ്രുവരി 2024 വരെ അടച്ചിരിക്കും.” ഇൻസ്റ്റാഗ്രാമിലെ ഒരു അടിക്കുറിപ്പിൽ പ്രസ്താവിച്ചു.
വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
Content Highlights: Lusail Boulevard to close from Sunday until February 2024
