25 C
Qatar
Thursday, April 16, 2026

ഗൾഫിലേക്ക് കൊണ്ടുപോകാൻ പ്രവാസിക്ക് ഇറച്ചിയെന്ന പേരിൽ നൽകിയത് കഞ്ചാവ്, സുഹൃത്ത് അറസ്റ്റിൽ

- Advertisement -

മലപ്പുറം: അവധി കഴിഞ്ഞ് ഗൾഫിലേക്ക് മടങ്ങാനിരുന്ന പ്രവാസിക്ക് ഇറച്ചിയെന്ന പേരിൽ നൽകിയത് ഒരു കുപ്പി നിറയെ കഞ്ചാവ്. എയർപോർട്ടിലേക്ക് പുറപ്പെടും മുൻപ് തുറന്നുനോക്കിയതിനാൽ രക്ഷപ്പെട്ടു. സംഭവത്തിൽ അദ്ദേഹത്തിന്റെ സുഹൃത്ത് അറസ്റ്റിലായി. മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓമാനൂർ സ്വദേശി പള്ളിപ്പുറായ നീറയിൽ പി.കെ. ഷമീം (23) ആണ് കേസിൽ അറസ്റ്റിലായത്.

ഓമാനൂർ പള്ളിപ്പുറായ പാറപള്ളിയാളി ഫൈസൽ അവധി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സുഹൃത്ത് ഷമീം ഇറച്ചിയും മറ്റും അടങ്ങിയ പെട്ടിയിൽ കഞ്ചാവ് വെച്ച് കൊടുത്തയക്കാൻ ശ്രമിച്ചത്. തിങ്കളാഴ്ച‌ രാത്രി 10ഓടെയാണ് കേസിനാസ്പദമായ സംഭവം. ഗൾഫിലുള്ള മറ്റൊരു സുഹൃത്തിനു നൽകണമെന്നു പറഞ്ഞാണ് ഷമീം ഇത് നൽകിയത്. തന്റെ യാത്രക്കുള്ള ലഗേജ് ഒരുക്കുന്നതിനിടെ ഷമീം നൽകിയ പെട്ടിയിലെ വസ്തു‌ക്കൾ മാറ്റി പായ്ക്ക് ചെയ്യാൻ ഫൈസൽ തുറന്നപ്പോഴാണ് ചതി മനസ്സിലായത്.

- Advertisement -

പിന്നീട് വിശദമായി പരിശോധന നടത്തിയപ്പോഴാണ് പ്ലാസ്റ്റിക്ക് പായ്ക്കിൽ പ്ലാസ്റ്ററിട്ട് ഒട്ടിച്ച നിലയിൽ കഞ്ചാവടങ്ങിയ ബോട്ടിൽ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ ഫൈസൽ വാഴക്കാട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഈ പരാതിയിലാണ് സുഹൃത്ത് പി.കെ. ഷമീം അറസ്റ്റിലായത്. ഇതിനു പിന്നിൽ പ്രവർത്തിച്ച മുഴുവൻ കുറ്റക്കാരും അകത്താകുന്നത് വരെ കേസുമായി മുന്നോട്ടു പോകാനാണ് ഫൈസലിന്റെ തീരുമാനം.

Latest news
MORE IN LATEST NEWS

MOST POPULAR