ദോഹ, ഖത്തർ: ഖത്തറിൽ റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നത്തിനുമായി വിശുദ്ധ റമദാൻ മാസത്തിൽ ഗതാഗത നിയമങ്ങളും ഡ്രൈവിംഗ് മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം.
സുരക്ഷിതമായ ഡ്രൈവിംഗ് രീതികൾക്കായി ആഭ്യന്തര മന്ത്രാലയം (MoI) മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
സ്വന്തം സുരക്ഷക്കൊപ്പം മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പാക്കാനുള്ള ജാഗ്രതക്കും ഉത്തരവാദിത്തത്തിനുമാണ് ഇത് പ്രാധാന്യം നൽകുന്നത്.
മന്ത്രാലയം പുറത്തുവിട്ട പ്രധാന മാർഗ്ഗനിർദേശങ്ങൾ ഇവയൊക്കെയാണ്:
- ജാഗ്രത പാലിക്കുകയും അമിത വേഗത ഒഴിവാക്കുകയും ചെയ്യുക. പ്രത്യേകിച്ച് ഇഫ്താറിന് മുമ്പ് പ്രധാനമായും ശ്രദ്ധിച്ച് വാഹനമോടിക്കുക. വേഗതാ പരിധികൾ പാലിക്കുന്നതും ഉപവാസം കാരണം ഡ്രൈവിംഗ് സ്വഭാവത്തെ ബാധിച്ചേക്കാവുന്ന വികാരങ്ങൾ നിയന്ത്രിക്കുന്നതും വളരെ പ്രധാനമാണ്.
- ഇഫ്താർ, സുഹൂർ സമയങ്ങളിൽ ഡ്രൈവിംഗിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യേണ്ട ആവശ്യമുണ്ടെങ്കിൽ, യാത്ര തുടരുന്നതിന് മുമ്പ് ആവശ്യത്തിനായി അതിനായുള്ള പ്രത്യേകം സ്ഥലങ്ങൾ ഉപയോഗിക്കുന്നത് നല്ലതാണ്.
- റോഡ് മുറിച്ചു കടക്കുന്നതിന് മുമ്പ് റോഡ് എല്ലാ ദിശകളിൽ നിന്നും വ്യക്തമാണോ എന്ന് എപ്പോഴും പരിശോധിക്കുക. പ്രത്യേകിച്ച് തിരക്കുള്ള സമയങ്ങളിൽ നിയുക്ത സീബ്രാ ക്രോസിംഗുകൾ മാത്രം ഉപയോഗിക്കുക.
- അപകടങ്ങൾ ഒഴിവാക്കാനായി രാത്രിയിൽ കുട്ടികൾ തെരുവുകളിൽ, പ്രത്യേകിച്ച് താമസസ്ഥലങ്ങളിൽ കളിക്കരുത്. അവർ അതിനായുള്ള കളിസ്ഥലങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
- ഒരാൾക്ക് ക്ഷീണമോ തലകറക്കമോ അനുഭവപ്പെടുന്നുണ്ടെങ്കിൽ അല്ലെങ്കിൽ ഏകാഗ്രതയെ തടസ്സപ്പെടുത്തുന്ന മരുന്നുകളുടെയോ പദാർത്ഥങ്ങളുടെയോ സ്വാധീനത്തിൽ വാഹനമോടിക്കരുത്. വാഹനമോടിക്കാൻ ശരിയായ അവസ്ഥയിൽ എത്തുന്നതുവരെ വിശ്രമിക്കുന്നതാണ് നല്ലത്.
Content Highlights: Qatar traffic safety guidelines for motorists during Ramadan
