ദോഹ: ഖത്തറിൽ വിശുദ്ധ റമദാനിൽ ഈദുൽ ഫിത്വറിന് മുമ്പ് നൽകേണ്ട സകാത്ത് അൽ ഫിത്തർ കൃത്യ സമയത്ത് തന്നെ നൽകണമെന്ന് എൻഡോവ്മെന്റ് (ഔഖാഫ്) ഇസ്ലാമികക്കാര്യ മന്ത്രാലയത്തിലെ സകാത്ത് കാര്യ വകുപ്പ് അറിയിച്ചു.
ഒരാൾ സകാത്ത് തുകയായി നൽകേണ്ടത് 15 ഖത്തർ റിയാലായി നിശ്ചയിച്ചിരിക്കുന്നു. പൗരന്മാർ തങ്ങളുടെയും ആശ്രിതരുടെയും സകാത്ത് തുക പെരുന്നാൾ നമസ്‌കാരത്തിന് മുമ്പ് തന്നെ നൽകണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ഖത്തറിൽ സകാത്ത് നൽകാൻ ആഗ്രഹിക്കുന്നവർക്ക് രാജ്യത്തുടനീളമുള്ള 31 കളക്ഷൻ പോയിന്റുകൾ ഉപയോഗപ്പെടുത്താമെന്ന് ഇസ്ലാമിക മതകാര്യമന്ത്രാലയത്തിന് കീഴിലെ സകാത്ത് വിഭാഗം അറിയിച്ചു. ഖത്തറിലുടനീളമുള്ള സകാത്ത് കാര്യ വകുപ്പിന്റെ ഓഫീസുകൾ വഴിയോ വകുപ്പിന്റെ വെബ്സൈറ്റ് വഴിയോ സകാത്ത് നൽകാൻ സാധിക്കും.
Content Highlights: Ministry of Awqaf and Islamic Affairs announces value for this Ramadan’s Zakat Al Fitr
