28.9 C
Qatar
Thursday, April 16, 2026

പാസ്പോർട്ട്‌ പുതുക്കൽ പോലുള്ള എംബസി സേവനങ്ങൾ, ഖത്തറിലെ ഇന്ത്യൻ എംബസിയുടെ സ്പെഷ്യൽ കോൺസുലാർ ക്യാമ്പ് നാളെ

- Advertisement -

ദോഹ : ഐസിബിഎഫുമായി സഹകരിച്ച് ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന സ്പെഷ്യൽ കോൺസുലാർ ക്യാമ്പ് മാർച്ച് 22 ന് അൽ ഖോറിൽ നടക്കും. അൽ ഖോറിലെ കോർ ബേ റെസിഡൻസിയിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിൽ പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ മറ്റ് എംബസ്സി സേവനങ്ങൾ എന്നിവയ്ക്ക് സൗകര്യമുണ്ടാകും.

അൽ ഖോറിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന ഇന്ത്യക്കാർക്ക് ദോഹയിൽ വരാനും ഇന്ത്യൻ എംബസി കോൺസുലാർ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുമുള്ള പ്രയാസം പരിഗണിച്ചാണ് അൽ ഖോറിൽ കോൺസുലാർ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

- Advertisement -

വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ 11 വരെയാണ് ക്യാമ്പെങ്കിലും രാവിലെ 8 മണി മുതൽ തന്നെ ഓൺ ലൈനിൽ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള സഹായം ലഭ്യമായിരിക്കുമെന്നും സേവനം ആവശ്യമുള്ളവർ ആവശ്യമായ രേഖകളുടെ പകർപ്പുകൾ കൊണ്ടുവരണമെന്നും ഐസിബിഎഫ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പണമായി മാത്രമേ സേവനങ്ങൾക്കുള്ള ചാർജുകൾ സ്വീകരിക്കുകയുള്ളൂ. ഐസിബിഎഫ് ഇൻഷ്യൂറൻസ് ഡെസ്കും ക്യാമ്പിൽ പ്രവർത്തിക്കും.

പുതുക്കിയ പാസ്പോർട്ടുകൾ മാർച്ച് 29 രാവിലെ 9 മണി മുതൽ 10 മണി വരെ ഇതേ സ്ഥലത്ത് വെച്ച് വിതരണം ചെയ്യും. തൊഴിലാളികളുടെ പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും ഇതിലൂടെ സൗകര്യമുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 70462114, 66100744 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

- Advertisement -

Content Highlights: Indian Embassy’s special consular camp at alkhor

Latest news
MORE IN LATEST NEWS

MOST POPULAR