ദോഹ: ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. ഖത്തർ ചാരിറ്റി ഉദ്യോഗസ്ഥനായ കോഴിക്കോട് ചേന്ദമംഗല്ലൂർ സ്വദേശി കെ.സി.അബ്ദുർ റഹ്മാനാണ് (69)മരിച്ചത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
40 വർഷത്തിലേറെയായി ഖത്തറിൽ പ്രവാസിയായിരുന്ന അദ്ദേഹം ഖത്തർ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്, മലയാളി അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പർ തുടങ്ങി സാമൂഹ്യ പ്രവർത്തന മേഖലയിലും സജീവമായിരുന്നു.
കെ.സി.അബ്ദുല്ല മൗലവിയാണ് പിതാവ്. വക്ര ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
