26.4 C
Qatar
Sunday, April 19, 2026

മെട്രോയിൽ സൗജന്യ വൈ-ഫൈ നൽകാൻ ഒരുങ്ങി ഖത്തർ

- Advertisement -

ദോഹ: മെട്രോകളിൽ സൗജന്യ വൈ-ഫൈ സേവനങ്ങൾ നൽകാൻ ഒരുങ്ങി ഖത്തർ. ദോഹ മെട്രോ ആണ് സെപ്റ്റംബർ ഒന്നു മുതൽ യാത്രക്കാർക്ക് വൈ-ഫൈ സേവനങ്ങൾ നൽകാൻ ഒരുങ്ങുന്നത്.

30 മിനിറ്റ് ആവും യാത്രക്കാർക്ക് സൗജന്യമായി വൈ-ഫൈ നൽകുക. ദോഹ മെട്രോ അവരുടെ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. അധിക സമയത്തിന് പണം ഈടാക്കും. അധിക ഉപയോഗത്തിനുള്ള നിരക്ക് എത്രയാവുമെന്ന് ഇതുവരെ അറിയില്ല.

- Advertisement -

ഖത്തറിലെ കോവിഡ് നിയന്ത്രണങ്ങൾ ക്രമേണ എടുത്തുകളയുന്നതിന്റെ നാലാം ഘട്ടത്തിന്റെ ഭാഗമായി സെപ്റ്റംബർ 1 മുതൽ ദോഹ മെട്രോ തങ്ങളുടെ സേവനങ്ങൾ പുനരാരംഭിക്കും.

English Summary: Doha Metro will provide Wi-Fi services to commuters from Sept 1

Latest news
MORE IN LATEST NEWS

MOST POPULAR