27.9 C
Qatar
Monday, April 20, 2026

11 നഗരങ്ങളിലേക്ക് ഖത്തർ എയര്‍വെയ്‌സ് സർവീസ് നടത്തും.

- Advertisement -

ദോഹ: ഇന്ത്യയിലെ 11 നഗരങ്ങളിലേക്ക് സെപ്തംബർ 6 മുതല്‍ ഒക്ടോബര്‍ 24 വരെ ഖത്തര്‍ എയര്‍വെയ്‌സ് സർവീസ് നടത്തും. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും അഹമ്മദാബാദ്, അമൃത്സര്‍, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലേക്കുമാണ് സര്‍വീസ് നടത്തുക.

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ ഐസിഎംആര്‍ അംഗീകൃത ലാബുകളില്‍ നിന്ന് യാത്രയുടെ 96 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടി-പിസിആര്‍ കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിസള്‍ട്ട് ഹാജരാക്കണം.

Latest news
MORE IN LATEST NEWS

MOST POPULAR