25.5 C
Qatar
Sunday, April 19, 2026

ഖത്തറും ചൈനയും തന്ത്രപരമായ പങ്കാളികളാണെന്ന് : ചൈനീസ് അംബാസഡർ എച്ച് ഇ ജിയാൻ

- Advertisement -

ദോഹ: ഖത്തറും ചൈനയും തന്ത്രപരമായ പങ്കാളികളാണ്, പകർച്ചവ്യാധികൾക്കിടയിലും ചൈനയും ഖത്തറും തമ്മിലുള്ള സഹകരണം പുരോഗമിച്ചു പോകുന്നുണ്ട്. ഖത്തറിന്‍റെ എൽ‌എൻ‌ജി കപ്പലുകൾ കൂടുതൽ വികസിപ്പിക്കുന്നതിനായുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു, ”പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിച്ചതിന്റെ 71-ാം വാർഷികത്തോടനുബന്ധിച്ച് എച്ച് ഇ അംബാസഡർ ഇന്നലെ നടത്തിയ പ്രസംഗത്തിലാണ് ഈ കാര്യം പറഞ്ഞത്.

ചൈനയുടെ നിങ്‌സിയ ഹുയി സ്വയംഭരണ പ്രദേശം വികസിപ്പിച്ചെടുത്ത ജലസംരക്ഷണ സാങ്കേതികവിദ്യയും ഖത്തറിൽ സ്വീകരിച്ചു. ഇത് ഖത്തറിന്‍റെ സുസ്ഥിര വികസനത്തിന് സംഭാവന ചെയ്യാൻ കഴിയുന്നതാണ്. പുതിയ വ്യവസായങ്ങളിലും ബിസിനസ്സ് ഫോർമാറ്റുകളിലും ചൈന-ഖത്തർ സഹകരണത്തിനുള്ള ഇടം വിശാലമാക്കിയിട്ടുണ്ട്.

- Advertisement -

ചില ഖത്തറി കോർപ്പറേഷനുകൾ ശസ്ത്രക്രിയാ മാസ്കുകളും അണുനാശിനി ഉൾപ്പെടെയുള്ള 300 ടൺ മെഡിക്കൽ സാധനങ്ങളും ചൈനയ്ക്ക് സംഭാവന ചെയ്തതായും ഖത്തറി അംബാസഡർ പറഞ്ഞു. ഖത്തർ എയർവേയ്‌സ് അതിന്‍റെ ആഗോള ശൃംഖല വഴി പിപിഇകളെ ചൈനയിലേക്ക് വിതരണവും ചെയ്തു.ഇത് ഇരു രാജ്യങ്ങളുടെയും ബന്ധത്തെ ഊട്ടി ഉറപ്പിച്ചിക്കുന്നതാണ്. റിറ്റ്‌സ്-കാർൾട്ടൺ ദോഹയിൽ നടന്ന പരിപാടിയിൽ ഗതാഗത വാർത്താവിനിമയ മന്ത്രി എച്ച് ഇ ജാസിം ബിൻ സെയ്ഫ് അഹമ്മദ് അൽ സുലൈതിയും പങ്കെടുത്തു.

Latest news
MORE IN LATEST NEWS

MOST POPULAR