28.9 C
Qatar
Thursday, April 23, 2026

പോലീസ് സ്റ്റേഷനുകളിൽ പോകാതെ മൊബൈൽ ആപ്പ് വഴി പരാതി നൽകാൻ സംവിധാനമായി.

- Advertisement -

ദോഹ: പരാതികൾക്ക് പോലീസ് സ്റ്റേഷനുകളിൽ പോകാതെ മൊബൈൽ ആപ്പ് വഴി പരാതി നൽകാൻ മന്ത്രാലയം തീരുമാനിച്ചു. കൊവിഡ് വ്യാപനത്തിന്റെയും ഖത്തര്‍ ഡിജിറ്റല്‍ ഗവണ്‍മെന്റ് ക്യാമ്പയിന്റെയും ഭാഗമായാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.


ഖത്തര്‍ ഐഡി, ഡ്രൈവിങ് ലൈസന്‍സ്, ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍, മെബൈല്‍ ഫോണുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, തുടങ്ങിയ വസ്തുവകകള്‍ നഷ്ടപ്പെടുകയാണെങ്കില്‍ പൊതുജനങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനുകളില്‍ നേരിട്ടു ചെല്ലാതെ മെട്രാഷ്-2 എന്ന മൊബൈല്‍ ആപ്പ് വഴി പരാതി നല്‍കാമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം.

- Advertisement -

പരാതി നെൽകേണ്ടവർ മെട്രാഷ്-2 എന്ന മൊബൈൽ ആപ്പിൽ ലോഗിന്‍ ചെയ്ത് പൊതുസേവനം എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ശേഷം നഷ്ടപ്പെട്ട വസ്തുക്കളെക്കുറിച്ച് വിവരം നല്‍കി പരാതി രജിസ്റ്റര്‍ ചെയ്യുക. മന്ത്രാലയം സാമൂഹ്യ മാധ്യമങ്ങളിലെ ഔദ്യോഗിക അക്കൗണ്ടുകളിലൂടെ വിവരങ്ങള്‍ നിങ്ങളിലേക്ക് എത്തിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Latest news
MORE IN LATEST NEWS

MOST POPULAR