25 C
Qatar
Thursday, April 16, 2026

രാജ്യത്തിന്‍റെ കിഴക്കന്‍ തീരങ്ങളില്‍ ഇടിമിന്നല്‍ ഉണ്ടായതായി കാലാവസ്ഥ റിപ്പോര്‍ട്ട്.

- Advertisement -

ദോഹ: ഖത്തറിന്റെ കിഴക്കന്‍ തീരത്ത് ഇടിമിന്നലോട് കൂടെ മഴ ലഭിക്കുന്നു എന്ന് ഖത്തര്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.അല്‍ റയ്യാന്‍, അല്‍ ഹിലാല്‍, മെസാമീര്‍ ഐന്‍ ഖാലിദ്‌ എന്നിവിടങ്ങളിലാണ്‌ തുടര്‍ച്ചയായി മഴപെയ്യുന്നതെന്നും ക്യുഎംഡി അറിയിച്ചു.

രാജ്യത്തിന്‍റെ കിഴക്കൻ തീരത്ത് ഇടിമിന്നലിന്‍റെ തുടർച്ചയായ ആഘാതം, ശക്തമായ കാറ്റ് വീശുന്നതിനാൽ ദയവായി ശ്രദ്ധിക്കുണമെന്നും, ഇത് പൊടിപടലം, കുറഞ്ഞ ദൃശ്യപരത, ഇടയ്ക്കിടെയുള്ള ആലിപ്പഴം എന്നിവയിലേക്ക് നയിക്കുന്നുവെന്ന്,” കാലാവസ്പഥ അധികൃതര്‍ പറഞ്ഞു

- Advertisement -

വ്യാഴാഴ്ച വൈകുന്നേരം മുതല്‍ ശനിയാഴ്ചവരെ സമുദ്രത്തിന്‍റെ ഉയര്‍ച്ചയുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. വടക്കുപടിഞ്ഞാറൻ കാറ്റ് 15-25 കെടി വരെ വേഗതയിൽ 30 കെടിയിലധികം വേഗതയിൽ ചില സമയങ്ങളിൽ തിരമാലകളുടെ ഉയരം 4-8 അടി മുതൽ 10 വരെ ഉയരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു “

ഈ കാലാവസ്ഥയിൽ സുരക്ഷ ഉറപ്പാക്കാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയ മുന്നറിയിപ്പുകള്‍ :-

  • വാഹനമോടിക്കുമ്പോള്‍ ട്രാക്കിലൂടെ തന്നെ പതിയെ പോവുക.
  • വേഗത കുറയ്ക്കുക
  • സുരക്ഷിതമായ അകലം പാലിക്കുക
  • ഹെഡ് ലൈറ്റുകൾ ഓണാക്കുക
  • വാഹനമോടിക്കുബോള്‍ മറ്റു കാര്യങ്ങളില്‍ ഇടപെടാതിരിക്കുക. (ഡ്രൈവിംഗ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പോലുള്ളവ)
    വെള്ളത്തിൽ മുങ്ങിയ റോഡുകൾ ഒഴിവാക്കുക
Latest news
MORE IN LATEST NEWS

MOST POPULAR