28.9 C
Qatar
Thursday, April 23, 2026

ഹോം ക്വാറന്‍റെയിന്‍ ലംഘിച്ച മൂന്നുപേരെ കൂടി അറസ്റ്റ് ചെയ്തു.

- Advertisement -

ദോഹ: രാജ്യത്ത് ആരോഗ്യ അധികാരികള്‍ നിര്‍ദേശിച്ച ഹോം ക്വാറന്‍റെയിന്‍ ലംഘിച്ചതിനെ തുടര്‍ന്ന് മൂന്നുപേരെ ഖത്തര്‍ പോലിസ് അറസ്റ്റ് ചെയ്തു. ഹസ്സന്‍ സാദ് ബാദി അല്‍ ജഫാലി അല്‍ നൗമി, മുഹമ്മദ്‌ ബാദി മുക്താര്‍ അബ്ദുള്‍ കമേല്‍, സലഹ് അല്‍ സയ്യെദ് ബാദി അല്‍ ടെര്‍സി എന്നിവര്‍ക്കെതിരെയാണ് പ്രോസിക്യൂഷന്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനും രാജ്യത്തെ പൊതുസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് പൊതുജനാരോഗ്യ മന്ത്രാലയം ഇത്തരം ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത്. അതോടൊപ്പം തന്നെ നടപടി ക്രമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ സാമൂഹിക സംരക്ഷണ നിയമ പ്രകാരവും പകര്‍ച്ചവ്യാധി തടയുന്നതുമായി ബന്ധപ്പെട്ട നിയമപ്രകാരവും പിഴ ഈടാക്കുമെന്നും മന്ത്രാലയം അറിയിച്ചു

Latest news
MORE IN LATEST NEWS

MOST POPULAR