കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഖത്തറില്‍ 238 പുതിയ കൊറോണ കേസുകളാണ് സ്ഥിതീകരിച്ചത്. അതേസമയം 72 ഉം 82 ഉം വയസുള്ള രണ്ടു കോവിഡ് ബാധിതരുടെ മരണവും മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു . 215 പേര് വൈറസില്‍ നിന്ന് രോഗമുക്തി നേടി. ഇതോടെ ഖത്തറില്‍ രോഗമുക്തിനേടിയവരുടെ എണ്ണം 1,24,108 ആണ്. സ്ഥിതീകരിച്ച 238 കേസുകളില്‍ 223 എണ്ണം പ്രാദേശിക കേസുകളും 15 എണ്ണം വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. ഇതോടെ ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 218 ആയി .
ഖത്തറില്‍ കോവിഡ് സ്ഥിതീകരിച്ച ആകെ ആളുകളുടെ എണ്ണം 1,27,181 ആണ്. നിലവില്‍ 2,834 കേസുകളാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,662 ടെസ്റ്റുകളാണ് മന്ത്രാലയം നടത്തിയത്. ഇതുവരെ മന്ത്രാലയം നടത്തിയ ആകെ ടെസ്റ്റുകളുടെ എണ്ണം 8,10,027 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 39 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ ആശുപത്രിയില്‍ കഴിയുന്ന ആകെ ആളുകളുടെ എണ്ണം 347 ആണ്.
വൈറസ് ബാധയെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് മൂന്ന് രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണത്തിൽ വൈദ്യസഹായം ലഭിക്കുന്ന ആകെ കേസുകളുടെ എണ്ണം 55 ആയി
