25.5 C
Qatar
Sunday, April 19, 2026

ആംബുലന്‍സിന് ലഭിക്കുന്ന ഇളവുകള്‍ മറ്റു വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നു, കര്‍ശന നടപടികളുമായി ആഭ്യന്തരമന്ത്രാലയം.

- Advertisement -

ദോഹ : റോഡിൽ ബ്ലോക്കുള്ള സമയങ്ങളിലും അല്ലാത്ത സമയങ്ങളിലും ആംബുലന്‍സിന് പോകാനുള്ള ഇടം കൊടുക്കാതിരിക്കുകയും പിന്തുടരുകയും ചെയ്യുന്നത് അതീവ കുറ്റകരമെന്ന് അധികൃതർ. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ചില ഇടങ്ങളിൽ ട്രാഫിക് ബ്ലോക്കുകൾ ഉണ്ടാകുന്ന സമയങ്ങളിൽ ബ്ലോക്കുകളുണ്ടാകുമ്പോൾ അബുലൻസിനു ലഭിക്കുന്ന ഇളവുകൾ മറ്റു വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഇതുമൂലം വാഹനാപകടങ്ങൾ ഉണ്ടാകുമെന്നും വൻ നാശ നഷ്ടങ്ങൾക്ക് വഴിതെളിക്കുമെന്നും മന്ത്രാലയം പറഞ്ഞു.

- Advertisement -

അതോടൊപ്പം തന്നെ പ്രധാനപെട്ടതാണ് ആംബുലന്‍സ് വാഹനങ്ങള്‍ക്ക് വഴി നല്‍കാതിരിക്കുകയോ അവരുടെ ഗതാഗതത്തിന് തടസം വരുത്തുകയോ ചെയ്യുന്നത്. ഇക്കാര്യത്തില്‍ കര്‍ശനമായ നിരീക്ഷണങ്ങള്‍ വരും ദിവസങ്ങളില്‍ രാജ്യത്തെ നിരത്തുകളില്‍ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ മുന്നറിയിപ്പ് നല്‍കി.

Latest news
MORE IN LATEST NEWS

MOST POPULAR