ദോഹ: കൊവിഡ് -19 വ്യാപനം മൂലം ആഗോള തലത്തില്‍ എല്ലാ മേഖലയിലും ഗുരുതര പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചത്. എന്നാല്‍ കൊവിഡ് മൂലമുണ്ടായ പ്രതിസന്ധിയില്‍ ജി.സി.സി രാജ്യങ്ങളില്‍ വെച്ച് ഏറ്റവും കുറവ് ബാധിച്ചത് ഖത്തറിന്‍റെ സമ്പദ്‌വ്യവസ്ഥയെയാണെന്ന് പുതിയ റിപ്പോര്‍ട്ട്. ഐ.എം.എഫിന്റെ 2020 ഒക്ടോബര്‍ വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്കാണ് (ഡബ്ല്യു.ഇ.ഒ) ഇക്കാര്യം പ്രഖ്യാപിച്ചത് .
അതേസമയം, സൗദി അറേബ്യ ഒഴികെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളെയും കുറിച്ചുള്ള മുന്‍പത്തെ പ്രവചനങ്ങള്‍ ഐ.എം.എഫ് പരിഷ്‌കരിച്ചിട്ടുണ്ട് . ഒമാന്‍ ഒഴികെയുള്ള എല്ലാ ഗള്‍ഫ് സമ്പദ്വ്യവസ്ഥകളും അടുത്ത വര്‍ഷം വളര്‍ച്ചയിലേക്ക് തിരിച്ചുവരുമെന്നും ഐ.എം.എഫ് കണക്കാക്കുന്നു .
