ദോഹ : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഖത്തറില്‍ 200 പുതിയ കൊറോണ കേസുകള്‍ സ്ഥിതീകരിച്ചു. 218 പേര്‍ വൈറസില്‍ നിന്ന് രോഗമുക്തി നേടി. ഇതോടെ കോവിഡ് മുക്തി നേടിയവരുടെ ആകെ എണ്ണം 1,25,802 ആണ്. സ്ഥിതീകരിച്ച 200 കേസുകളില്‍ 182 എണ്ണം പ്രാദേശിക കേസുകളും 18 എണ്ണം വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. രോഗം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന 46ഉം 83 ഉം വയസുള്ള രണ്ടുപേരുടെ മരണവും മന്ത്രാലയം ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഖത്തറില്‍ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 222 ആണ് .
ഖത്തറില്‍ കോവിഡ് സ്ഥിതീകരിച്ച ആകെ ആളുകളുടെ എണ്ണം 1,28,803 ആണ്. നിലവില്‍ 2,779 കേസുകളാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,416 ടെസ്റ്റുകളാണ് മന്ത്രാലയം നടത്തിയത്. ഇതുവരെ മന്ത്രാലയം നടത്തിയ ആകെ ടെസ്റ്റുകളുടെ എണ്ണം 8,55,154 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 36 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ ആശുപത്രിയില്‍ കഴിയുന്ന ആകെ ആളുകളുടെ എണ്ണം 401 ആണ്.
വൈറസ് ബാധയെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് രണ്ട് രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണത്തിൽ വൈദ്യസഹായം ലഭിക്കുന്ന ആകെ കേസുകളുടെ എണ്ണം 55 ആയി.
