35.4 C
Qatar
Sunday, April 19, 2026

ഖത്തര്‍ അമീറിന്‍റെ ധനസഹായം; തുര്‍ക്കിയിലെ സര്‍വകലാശാല മികച്ച പരിഷ്‌കരണങ്ങളോടെ പ്രവര്‍ത്തനമാരംഭിച്ചു.

- Advertisement -

ദോഹ: ഇസ്താംബൂളിലെ ഇബ്‌നു ഖല്‍ദൂന്‍ സര്‍വകലാശാല കൂടുതല്‍ പരിഷ്‌കരണങ്ങളോടെ പ്രവര്‍ത്തനം പുനരാരംഭിച്ചു. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുടെ ധനസഹായത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്. ഇസ്താംബൂളില്‍ ഇബ്‌നു ഖല്‍ദൂന്‍ സര്‍വകലാശാലയുടെ പുതിയ കെട്ടിട അംഗണത്തിലാണ് കഴിഞ്ഞ ദിവസം ഉല്‍ഘാടന പരിപാടി സംഘടിപ്പിച്ചത്.

ദോഹയിലെ ഹമദ് യൂണിവേഴ്സിറ്റിയും ഇസ്താംബൂളിലെ ഇബ്‌നു ഖല്‍ദൂന്‍ യൂണിവേഴ്സിറ്റിയും തമ്മിലെ പ്രത്യേക ഉഭയകക്ഷി കരാറും ചടങ്ങില്‍ ഒപ്പുവെക്കപെട്ടു. കൂടാതെവിദ്യാഭ്യാസ രംഗത്തെ ഉയര്‍ച്ചക്കായി ഖത്തര്‍ അമീര്‍ തുര്‍ക്കിക്ക് നല്‍കിയ സാമ്പത്തിക സഹായത്തെ ഉര്‍ദുഗാന്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.

- Advertisement -

തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഖത്തര്‍ അമീറിന്റെ പ്രത്യേക പ്രതിധിയായി ഷെയ്ഖ് താനി ബിന്‍ ഹമദ് അല്‍താനിയും പങ്കെടുത്തു. കൂടാതെ ദോഹയിലെ ഹമദ് യൂണിവേഴ്സിറ്റിയും ഇസ്താംബൂളിലെ ഇബ്‌നു ഖല്‍ദൂന്‍ യൂണിവേഴ്സിറ്റിയും തമ്മിലെ പ്രത്യേക ഉഭയകക്ഷി കരാറും ചടങ്ങില്‍ ഒപ്പുവെക്കുകയും ചെയ്തു.

Latest news
MORE IN LATEST NEWS

MOST POPULAR