ദോഹ : ഖത്തറിലും നാട്ടിലും ഏറെ ജനശ്രദ്ധനേടിയ യമനി പൗരനെ കൊലപ്പെടുത്തുകയും സ്വര്‍ണവും പണവും തട്ടിയെടുത്ത വിഖ്യാതകേസിന് വിധി പറഞ്ഞു. കേസില്‍ നാലു പേര്‍ക്ക് വധശിക്ഷ, പ്രതികളില്‍ ചിലര്‍ക്ക് അഞ്ചു വര്‍ഷവും മറ്റ് ചിലര്‍ക്ക് ആറു മാസവും തടവും ഏതാനും പേരെ വെറുതെവിടുകയും ചെയ്തുകൊണ്ടുള്ള വിധിയാണ് കോടതി പ്രഖ്യാപിച്ചത്.
കേസിലെ 27 പ്രതികളും മലയാളികളായ കൊലപാതകക്കേസിന് ഖത്തര്‍ ക്രിമിനല്‍ കോടതിയാണ് വിധിപറഞ്ഞത്. പ്രതി പട്ടികയിലുള്ള 3 പേര്‍ പോലീസിന്റെ പിടിയില്‍പെടാതെ രക്ഷപ്പെട്ടിരുന്നു. ബാക്കിയുള്ള പ്രതികള്‍ രണ്ടു വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്നു.
രണ്ട് വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഏതാനും മലയാളികള്‍ ചേര്‍ന്ന് യമനി പൗരനെ കൊലപ്പെടുത്തുകയും അയാളുടെ പണവും ആഭരണങ്ങളും മോഷ്ടടിക്കുകയും ചെയ്തത്. കൊലനടത്തിയ ശേഷം വിവിധ മാര്‍ഗങ്ങള്‍ വഴി ഇവര്‍ പണം നാട്ടിലേക്ക് കടത്തുകയും ചെയ്തു.
ഖത്തറിലെ സാമൂഹ്യപ്രവര്‍ത്തകനായ അഡ്വ: നിസാര്‍ കോച്ചേരി ജയിലില്‍ കഴിയുന്ന പ്രതികളെ സന്ദര്‍ശിക്കുകയും പ്രതിചേര്‍ക്കപ്പെട്ട ചില മലയാളികളുടെ നിരപരാതിത്വം ശ്രദ്ധയില്‍പ്പെടുത്തി സൗജന്യ നിയമസഹായം നല്‍കിയിരുന്നു. കൊലപാതകത്തെ കുറിച്ച് അറിവുണ്ടയിട്ടും പോലിസില്‍ അറിയിക്കാതെ പണം നാട്ടില്‍ എത്തിച്ചതാണ് ഇവര്‍ക്കെതിയുണ്ടായിരുന്ന കേസ്.
